റയൽ മാഡ്രിഡ് അക്കാദമിയിലെ രണ്ട് സൂപ്പർ താരങ്ങളെ ബാഴ്സലോണ റാഞ്ചി

റയൽ മാഡ്രിഡ് അക്കാദമിയിലെ രണ്ട് സൂപ്പർ ഭാവി താരങ്ങളെ ബാഴ്സലോണ സ്വന്തമാക്കി. കഴിഞ്ഞ ഒരാഴ്ചക്കിടെയാണ് റയലിന്റെ ഭാവി താരങ്ങൾ എന്ന് വിലയിരുത്തപ്പെട്ടിരുന്ന താരങ്ങൾ ബാഴ്സയിലേക്ക് എത്തിയിരിക്കുന്നത്. 16കാരനായ ഡിയേഗോ ലോപസ്, 18കാരനായ അലെയാണ്ട്രോ ക്ലവെറിയാസ് എന്നീ താരങ്ങൾ ആണ് ഇനി കാറ്റലോണിയയിൽ കളിക്കുക.

18കാരനായ അലെയാണ്ട്രോ കഴിഞ്ഞ സീസണിൽ റയൽ ജുവനൈൽ ബി ടീമിനായി തകർപ്പൻ പ്രകടനം കാഴ്ചവെച്ചിരുന്നു. റയലിനായി 62 ഗോളുകൾ ആണ് കഴിഞ്ഞ സീസണിൽ താരം നേടിയത്. അലെയാണ്ട്രോയുടെ ഇടതു കാൽ സ്ട്രൈക്കുകൾ താരത്തിന്റെ ബലമാണ്. 16കാരനായ ഡിയേഗോ ലോപസും മുന്നേറ്റനിരക്കാരനാണ്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Exit mobile version