ഉത്തരാഖണ്ഡ് ക്രിക്കറ്റ് ടീമിന്റെ പരിശീലക സ്ഥാനം വസീം ജാഫർ രാജിവെച്ചു. താരങ്ങളെ തിരഞ്ഞെടുക്കുന്നതിൽ സെലക്ഷൻ കമ്മിറ്റി പക്ഷപാതം കാണിക്കുന്നു എന്ന് ആരോപിച്ചാണ് വസീം ജാഫർ പരിശീലക സ്ഥാനം ഒഴിഞ്ഞത്. വിജയ ഹസാരെ ട്രോഫി നടക്കാൻ ദിവസങ്ങൾ മാത്രം ബാക്കിയിരിക്കെ ആണ് രാജി. സെലക്ഷൻ കമ്മിറ്റി അവർക്ക് താലപര്യമുള്ള ടീമിനെ ആണ് തിരഞ്ഞെടുക്കുന്നത് എന്നും അർഹിക്കുന്ന പലരും ടീമിന് പുറത്താണ് എന്നും ജാഫർ പറയുന്നു.
എന്നാൽ ഈ ആരോപണങ്ങൾ ക്രിക്കറ്റ് ബോർഡ് നിഷേധിച്ചു. സയ്യിദ് മുസ്താഖ് അലി ട്രോഫിയിലെ മോശം പ്രകടനങ്ങളുടെ അടിസ്ഥാനത്തിൽ പഴയ താരങ്ങളെ മാറ്റി പുതിയ താരങ്ങളെ തിരഞ്ഞെടുക്കാൻ ആണ് തങ്ങൾ ശ്രമിച്ചത് എന്ന് സെലക്ഷൻ കമ്മിറ്റി പറയുന്നു. എന്നാൽ ജാഫറിന് തന്റെ പഴയ ടീമിനെ തന്നെ വേണം എന്ന് വാശിയാണ് എന്നും സെലക്ഷൻ കമ്മിറ്റി അംഗങ്ങൾ പറയുന്നു. സയ്യിദ് മുസ്താഖ് അലി ട്രോഫിയിൽ ആകെ ഒരു മത്സരം മാത്രമായിരുന്നു ഉത്തരാഖണ്ഡ് വിജയിച്ചിരുന്നത്.