ഒരു ബൗളര്‍ ക്രിക്കറ്റില്‍ മികച്ചവനാവണമെങ്കില്‍ തന്റെ പതിനാറ് പതിനേഴ് വയസ്സ് മുതല്‍ തന്നെ ത്രിദിന ക്രിക്കറ്റ് കളിച്ച് ശീലിക്കണമെന്ന് പറഞ്ഞ് മുന്‍ പാക്കിസ്ഥാന്‍ ഫാസ്റ്റ് ബൗളറും ഇതിഹാസവുമായ വസീം അക്രം. ക്രിക്കറ്റിലെ ഏറ്റവും എളുപ്പം ഫോര്‍മാറ്റാണ് ടി20യെന്നും വസീം അക്രം വ്യക്തമാക്കി.
ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ സജീവമാകുകയാണ് ഒരു പേസ് ബൗളര്‍ ചെയ്യേണ്ടത്. അത് ദ്വിദിന ക്രിക്കറ്റോ ത്രിദിന ക്രിക്കറ്റോ ആവാം. അതും ചെറിയ പ്രായത്തില്‍ തന്നെ ഈ ഫോര്‍മാറ്റില്‍ താരങ്ങള്‍ സജീവമാകേണ്ടതുണ്ടെന്നും വസീം അക്രം പറഞ്ഞു. എന്നാല്‍ ഇപ്പോളത്തെ പ്രശ്നം എന്തെന്ന് വെച്ചാല്‍ ഏവര്‍ക്കും ടി20 ക്രിക്കറ്റ് കളിച്ചാല്‍ മതിയെന്നുള്ളതാണെന്നും പാക് ഇതിഹാസ താരം അഭിപ്രായപ്പെട്ടു.
തന്റെ അഭിപ്രായത്തില്‍ ഇന്ന് ക്രിക്കറ്റിലുള്ള ഏറ്റവും എളുപ്പത്തിലുള്ള ഫോര്‍മാറ്റാണ് ടി20 ക്രിക്കറ്റെന്നും വസീം അക്രം പറഞ്ഞു. ഒരു ബൗളറെ ബൗളറാക്കി മാറ്റുവാന്‍ ടി20 ക്രിക്കറ്റ് ഒന്നും തന്നെ ചെയ്യുന്നില്ലെന്ന് പലയാവര്‍ത്തി വസീം അക്രം പറഞ്ഞിട്ടുണ്ട്.