ടി പി രഹ്നേഷ് കേരള ബ്ലാസ്റ്റേഴ്സ് വിട്ട് ഈസ്റ്റ് ബംഗാളിലേക്ക്

- Advertisement -

കേരള ബ്ലാസ്റ്റേഴ്സിന്റെ ഒന്നാം നമ്പർ ഗോൾ കീപ്പർ ആയിരുന്ന ടി പി രെഹ്നേഷ് ക്ലബ് വിടും എന്ന് ഉറപ്പായി. ഈസ്റ്റ് ബംഗാളിലേക്ക് ആകും രെഹ്നേഷ് പോവുക. താരവും ഈസ്റ്റ് ബംഗാളുമായി ചർച്ചകൾ അന്തിമ ഘട്ടത്തിലാണ്. ഇപ്പോൾ ഒരു മലയാളി കീപ്പറായി മിർഷാദ് ഈസ്റ്റ് ബംഗാളിൽ ഉണ്ട്. മലയാളി താരങ്ങളാൽ സമ്പന്നമാവുകയാണ് ഈസ്റ്റ് ബംഗാൾ.

ഈ കഴിഞ്ഞ സീസണിൽ ഭൂരിപക്ഷം മത്സരങ്ങളിലും കേരള ബ്ലാസ്റ്റേഴ്സിന്റെ വല കാത്തത് രെഹ്നേഷ് ആയിരുന്നു. എന്നാൽ രെഹ്നേഷിന്റെ പ്രകടനങ്ങൾ വളരെ മോശമായിരുന്നു. ഇത് പല മത്സരങ്ങളിലും കേരള ബ്ലാസ്റ്റേഴ്സ് തോൽക്കാൻ വരെ കാരണമായിരുന്നു. നോർത്ത് ഈസ്റ്റ് യുണൈറ്റഡിൽ നിന്നായിരുന്നു ടി പി രഹ്നേഷ് കേരള ബ്ലാസ്റ്റേഴ്സിലേക്ക് കഴിഞ്ഞ വർഷം വന്നത്. പണ്ട് വിവാ കേരളയിലൂടെ ആയിരുന്നു ദേശീയ ഫുട്ബോളിലേക്ക് രഹ്നേഷ് എത്തിയിരുന്നത്. ഷില്ലോങ്ങ് ലജോങ്, ഒ എൻ ജി സി എന്നീ ക്ലബുകൾക്കായിക്കെ ഗ്ലോവ് അണിഞ്ഞിട്ടുള്ള താരമാണ് രഹ്നേഷ്. ഈസ്റ്റ് ബംഗാളിലേക്ക് രെഹ്നേഷിന്റെ രണ്ടാം വരവാകും ഇത്.

Advertisement