ഓസ്‌ട്രേലിയയ്‌ക്കെതിരായ മൂന്നാമത്തെയും അവസാനത്തെയും ടെസ്റ്റിൽ ഫാസ്റ്റ് ബൗളർ ഷഹീൻ ഷാ അഫ്രീദിക്ക് വിശ്രമം അനുവദിച്ചതിനെ വിമർശിച്ച് മുൻ പാകിസ്ഥാൻ പേസ് ഇതിഹാസം വസീം അക്രം. ഈ തീരുമാനത്തിന് മാനേജ്‌മെന്റുമായി യാതൊരു ബന്ധവുമില്ലെന്നും അത് ഷഹീന്റെ മാത്രം തീരുമാനമാണെന്നും വസീം അവകാശപ്പെട്ടു. ടി20 ഫോർമാറ്റുകൾക്ക് മുൻഗണന നൽകുമ്പോൾ “നിങ്ങൾ മികച്ച ക്രിക്കറ്റർ ആകാൻ ആണോ അതോ കോടീശ്വരനാകണോ” ശ്രമിക്കുന്നത് എന്ന് അക്രം ചോദിക്കുന്നു.
“ഇതിന് ശേഷം ന്യൂസിലൻഡിൽ അഞ്ച് ടി20 മത്സരങ്ങളുണ്ട്, ഷഹീനാണ് ക്യാപ്റ്റൻ,എന്നാൽ ടി20 ക്രിക്കറ്റ് ആരാണ് ശ്രദ്ധിക്കുന്നത്? അത് വിനോദത്തിനും ക്രിക്കറ്റ് ബോർഡുകൾക്കും കളിക്കാർക്കും സാമ്പത്തിക നേട്ടത്തിനും വേണ്ടിയാണെന്ന് ഞാൻ മനസ്സിലാക്കുന്നു, പക്ഷേ ടെസ്റ്റ് ക്രിക്കറ്റാണ് ആത്യന്തികമെന്ന് ക്രിക്കറ്റ് കളിക്കാർ അറിയണം.” അക്രം പറഞ്ഞു
“20 വർഷം മുമ്പ് സിഡ്‌നിയിൽ നടന്ന ഈ ടെസ്റ്റിൽ എന്താണ് സംഭവിച്ചതെന്ന് നമ്മൾ സംസാരിക്കുകയാണെങ്കിൽ, ഇന്നലെ രാത്രി ടി20യിൽ എന്താണ് സംഭവിച്ചതെന്ന് ആർക്കും അറിയില്ല. അതാണ് വ്യത്യാസം. നിങ്ങൾ കളിയിൽ മികച്ചവരാകണമെങ്കിൽ അവർ മനസ്സിലാക്കുകയും പഠിക്കുകയും വേണം. ഒരു കോടീശ്വരനാകാൻ ആഗ്രഹിക്കുന്നു എങ്കിൽ നിങ്ങൾക്ക് ആകാം, പക്ഷേ കുറച്ചുകൂടി വിവേകത്തോടെ വേണം” അദ്ദേഹം പറഞ്ഞു.