പരിക്കെല്ലാം മാറി വാഷിംഗ്ടൺ സുന്ദർ ഫിറ്റാണെങ്കിൽ ഇന്ത്യയുടെ ലോകകപ്പ് ടീമിൽ താരത്തിന് ഇടം നൽകണമെന്ന് പറഞ്ഞ് രവി ശാസ്ത്രി. താരത്തിനെ പവര്‍പ്ലേയിൽ ഉപയോഗിക്കാം എന്നതും ബാറ്റിംഗ് സംഭാവനയും പരിഗണിക്കുമ്പോള്‍ താരം ലോകകപ്പ് ടീമിലേക്കുള്ള കരുത്തനായ സ്ഥാനാര്‍ത്ഥിയാകും എന്നും രവി ശാസ്ത്രി വ്യക്തമാക്കി.
യൂസുവേന്ദ്ര ചഹാലിനൊപ്പം ഇന്ത്യയുടെ സ്പിന്നര്‍മാരുടെ പട്ടിക തികയ്ക്കുവാന്‍ ഏറ്റവും അനുയോജ്യന്‍ വാഷിംഗ്ടൺ സുന്ദർ ആണെന്നും ശാസ്ത്രി കൂട്ടിചേര്‍ത്തു. ഐപിഎലിനിടെ ശ്രദ്ധേയമായ പ്രകടനം താരം പുറത്തെടുത്തുവെങ്കിലും പരിക്ക് വില്ലനായി മാറുകയായിരുന്നു.