പാകിസ്താനെതിരായ ടെസ്റ്റിനു ശേഷം ടെസ്റ്റ് ക്രിക്കറ്റിൽ നിന്ന് വിരമിക്കും എന്ന് വാർണർ

Newsroom

സിഡ്‌നി ക്രിക്കറ്റ് ഗ്രൗണ്ടിൽ നടക്കുന്ന പാക്കിസ്ഥാനെതിരായ ടെസ്റ്റിന് ശേഷം ടെസ്റ്റ് ക്രിക്കറ്റിൽ നിന്ന് വിരമിക്കും എന്ന് ഓസ്ട്രേലിയൻ താരംവാർണർ വെളിപ്പെടുത്തി. ഒപ്പം 2024ലെ ടി20 ലോകകപ്പ് അന്താരാഷ്ട്ര തലത്തിൽ ഓസീസിന് വേണ്ടിയുള്ള തന്റെ അവസാന ടൂർണമെന്റ് ആയിരിക്കും എന്നും വാർണർ പറഞ്ഞു.

വാർണർ 23 06 03 19 54 58 871

2024 ലോകകപ്പ് ഒരുപക്ഷേ എന്റെ അവസാന മത്സരമായിരിക്കുമെന്ന് ഞാൻ എപ്പോഴും പറഞ്ഞിട്ടുണ്ട് വാർണർ ഇന്ന് പറഞ്ഞു. പാകിസ്താൻ പരമ്പര കഴിഞ്ഞു വരുന്ന വെസ്റ്റ് ഇൻഡീസ് പരമ്പരയിൽ ഞാൻ കളിക്കില്ലെന്ന് എനിക്ക് തീർച്ചയായും പറയാൻ കഴിയും. അദ്ദേഹം പറഞ്ഞു.

ജൂൺ 7 മുതൽ ലണ്ടനിലെ കെന്നിംഗ്ടൺ ഓവലിൽ നടക്കുന്ന ഇന്ത്യയ്‌ക്കെതിരായ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ കളിക്കാൻ ഒരുങ്ങുകയാണ് വാർണർ ഇപ്പോൾ. ഡിസംബർ 14 വ്യാഴാഴ്ച മുതൽ ആണ് പാക്കിസ്ഥാനെതിരായ ഓസ്ട്രേലിയയുടെ മൂന്ന് മത്സരങ്ങളുള്ള ടെസ്റ്റ് പരമ്പര ആരംഭിക്കുന്നത്.

വാർണർ ഇതുവരെ 103 ടെസ്റ്റ് മത്സരങ്ങൾ ഓസ്ട്രേലിയക്ക് വേണ്ടി കളിച്ചിട്ടുണ്ട്. 45.57 ശരാശരിയിൽ 8158 റൺസും 25 സെഞ്ചുറികളും താരം നേടിയിട്ടുണ്ട്.