ബൗളർമാർക്ക് പരിശീലന ക്യാമ്പ് ഒരുക്കി വഖാർ യൂനിസ്

ഓസ്‌ട്രേലിയൻ പര്യടനത്തിന് മുൻപ് പാകിസ്ഥാൻ ഫാസ്റ്റ് ബൗളർമാർക്ക് പരിശീലന ക്യാമ്പ് ഒരുക്കി ബൗളിങ് പരിശീലകൻ വഖാർ യൂനിസ്.  ഓസ്‌ട്രേലിയൻ പര്യടനത്തിന് മുൻപായി ഗദ്ധാഫി സ്റ്റേഡിയത്തിൽ വെച്ചാണ് പാകിസ്ഥാൻ ബൗളർമാർക്ക് വഖാർ യൂനിസ് പരിശീലന ക്യാമ്പ് ഒരുക്കുന്നത്.

പാകിസ്ഥാൻ പ്രാദേശിക ക്രിക്കറ്റിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ 15 ബൗളർമാരാണ് ക്യാമ്പിൽ പങ്കെടുക്കുന്നത്. മുഹമ്മദ് അബ്ബാസും ഷഹീൻ അഫ്രിദിയും ക്യാമ്പിൽ ഇടം പിടിച്ചിട്ടുണ്ട്. താരങ്ങളുടെ കായിക ക്ഷമത പരിശോധിക്കാനും ടെസ്റ്റിലേക്കും ടി20യിലേക്കും താരങ്ങളെ തിരഞ്ഞെടുക്കാനും ക്യാമ്പ് ഉപകരിക്കുമെന്നാണ് പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് കരുതുന്നത്.

മുഖ്യ പരിശീലകൻ  മിസ്ബാഹുൽ ഹഖും ടെസ്റ്റ് ക്യാപ്റ്റൻ അസ്ഹർ അലിയും ക്യാമ്പ് നിരീക്ഷിക്കുമെന്നാണ് കരുതപ്പെടുന്നത്. രണ്ട് ദിവസത്തെ ക്യാമ്പാണ് പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് ഉദ്ദേശിക്കുന്നത്.

Previous articleപ്രീസീസണിലെ പ്രശ്നങ്ങളും പരിക്കും കേരള ബ്ലാസ്റ്റേഴ്സിനെ തുടക്കത്തിൽ ബാധിച്ചേക്കും
Next articleഫെലിക്സിന് പരിക്ക്, മൂന്ന് ആഴ്ചകളോളം പുറത്തിരിക്കും