വിരാട് കോഹ്‌ലി കഴിഞ്ഞ ദശകത്തിലെ ഏറ്റവും മികച്ച ഏകദിന താരം

Staff Reporter

Download the Fanport app now!
Appstore Badge
Google Play Badge 1

കഴിഞ്ഞ ദശകത്തിലെ ഏറ്റവും മികച്ച ഏകദിന ക്രിക്കറ്റ് താരമായി ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്‌ലിയെ തിരഞ്ഞെടുത്തു. വിസ്ഡൻ ക്രിക്കറ്റെർസ് ആണ് വിരാട് കോഹ്‌ലിയെ 2010-2020 കാലഘട്ടത്തിലെ ഏറ്റവും മികച്ച ഏകദിന താരമായി തിരഞ്ഞെടുത്തത്. 2011ൽ ഇന്ത്യയുടെ കൂടെ ക്രിക്കറ്റ് ലോകകപ്പ് നേടിയതും ഏകദിന ഫോർമാറ്റിൽ അടക്കം ക്രിക്കറ്റിന്റെ എല്ലാ ഫോർമാറ്റിലും മികച്ച പ്രകടനവുമാണ് വിരാട് കോഹ്‌ലിക്ക് അവാർഡ് നേടി കൊടുത്തത്. ഈ കാലഘട്ടത്തിൽ വിരാട് കോഹ്‌ലി 11000ൽ അധികം റൺസും നേടിയിട്ടുണ്ട്. ഇതിൽ 60 റൺസ് ആവറേജോടെ 42 സെഞ്ച്വറികളും ഇന്ത്യൻ ക്യാപ്റ്റൻ നേടിയിട്ടുണ്ട്.

1971 മുതൽ ഉള്ള ദശകത്തിലെ 5 ക്രിക്കറ്റ് താരങ്ങളെയാണ് വിസ്ഡൻ തിരഞ്ഞെടുത്തത്. വിരാട് കോഹ്‌ലിയെ കൂടാതെ രണ്ട് ഇന്ത്യൻ താരങ്ങൾ കൂടി ഈ അഞ്ച് പേരുടെ പട്ടികയിൽ ഇടം നേടിയിട്ടുണ്ട്. 1983ൽ ഇന്ത്യയെ ലോകകപ്പ് വിജയത്തിലേക്ക് നയിച്ച ക്യാപ്റ്റൻ കപിൽ ദേവും 1990കളിൽ ബാറ്റിംഗ് വിസ്മയം തീർത്ത മുൻ ഇന്ത്യൻ ക്യാപ്റ്റൻ സച്ചിൻ ടെണ്ടുൽക്കറുമാണ് ഈ പട്ടികയിൽ ഇടം പിടിച്ച മറ്റു ഇന്ത്യൻ താരങ്ങൾ. 2000ത്തിലെ മികച്ച ഏകദിന താരത്തിനുള്ള അവാർഡ് ശ്രീലങ്കൻ താരം മുത്തയ്യ മുരളീധരനാണ്. 1970കളിലെ ഏറ്റവും മികച്ച ഏകദിന താരത്തിനുള്ള അവാർഡ് വെസ്റ്റിൻഡീസ് ക്രിക്കറ്റ് ഇതിഹാസം വിവിയൻ റിച്ചാർഡിസിനാണ്.