വിരാട് കോഹ്ലി വലിയ മത്സരങ്ങളിൽ തിളങ്ങാറുണ്ടെന്നും അത് ഇന്ന് നടക്കുന്ന ഫൈനലിലും സംഭവിക്കും എന്നും മുൻ ഇംഗ്ലണ്ട് ക്യാപ്റ്റൻ നാസർ ഹുസൈൻ. ഈ ലോകകപ്പിൽ ഇതുവരെ ആയി ഫോം കണ്ടെത്താൻ വിരാട് കോഹ്ലിക്ക് ആയിട്ടില്ല.
“നിങ്ങൾ പാകിസ്ഥാനെതിരായ എംസിജിയിലെ കളി ഓർക്കുക, ഇന്ത്യ അന്ന് പതറുകയായിരുന്നു. അവസാനം ആരായിരുന്നു രക്ഷകനായത്?. ഇന്ത്യക്കാരുടെ എക്കാലത്തെയും വലിയ കളി അതാണ്. ഇന്ത്യ, പാകിസ്ഥാൻ, അതിനാൽ കോഹ്ലി എപ്പോഴും വലിയ മത്സരങ്ങളിൽ ടീമിനെ മുന്നിൽ നിന്ന് നയിക്കാൻ ഉണ്ടാകും,” നാസർ ഹുസൈൻ സ്കൈ സ്പോർട്സിനോട് പറഞ്ഞു
“കഴിഞ്ഞ ദശകത്തിൽ ബാറ്റ് ചെയ്തതുപോലെ വിരാട് കോഹ്‌ലി ബാറ്റ് ചെയ്യണമെന്ന് ഞാൻ വ്യക്തിപരമായി കരുതുന്നു. അദ്ദേഹത്തിന് 138 സ്‌ട്രൈക്ക് റേറ്റ് ഉണ്ട്. അയാൾ അതുപോലെ കളിച്ചാൽ മതി. ഒരു വലിയ മത്സരത്തിൽ നിങ്ങൾക്ക് അദ്ദേഹത്തെ സംശയിക്കാൻ കഴിയില്ല. കോഹ്ലിയുടെ മോശം ഫോമിന് കാരണം തുടക്കത്തിലെ ന്യൂയോർക്കിലെ പിച്ച് ആയിരുന്നു.” – നാസർ ഹുസൈൻ പറയുന്നു.