ക്യാപ്റ്റൻസിയിൽ സൗരവ് ഗാംഗുലിയെ മറികടന്ന് കോഹ്‌ലി, മുൻപിൽ ധോണി മാത്രം

Staff Reporter

ഇന്ത്യയെ ഏറ്റവും കൂടുതൽ ടെസ്റ്റ് മത്സരങ്ങൾക്ക് നയിച്ച ക്യാപ്റ്റന്മാരുടെ പട്ടികയിൽ രണ്ടാം സ്ഥാനത്ത് എത്തി ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്‌ലി. ദക്ഷിണഫ്രിക്കക്കെതിരെയുള്ള രണ്ടാമത്തെ ടെസ്റ്റിന് ഇന്ത്യൻ ക്യാപ്റ്റനായതോടെയാണ് കോഹ്‌ലി പട്ടികയിൽ രണ്ടാം സ്ഥാനത്ത് എത്തിയത്. ദക്ഷിണഫ്രിക്കക്കെതിരെയുള്ള മത്സരം കോഹ്‌ലിക്ക് കീഴിൽ ഇന്ത്യയുടെ 50ആം മത്സരമായിരുന്നു.

വിരാട് കോഹ്‌ലിയുടെ കീഴിലാണ് ഇന്ത്യ ടെസ്റ്റ് റാങ്കിങ്ങിൽ ഒന്നാം സ്ഥാനത്ത് എത്തിയതും. കോഹ്‌ലിയുടെ ക്യാപ്റ്റിൻസിക്ക് കീഴിൽ ഇന്ത്യ ഓസ്ട്രേലിയയിൽ ചരിത്ര വിജയം നേടിയിരുന്നു. 49 മത്സരങ്ങളിൽ ഇന്ത്യയെ നയിച്ച സൗരവ് ഗാംഗുലിയുടെ റെക്കോർഡാണ് ഇതോടെ വിരാട് കോഹ്‌ലി മറികടന്നത്. അതെ സമയം 2008- 2014 കാലഘട്ടങ്ങളിൽ ടെസ്റ്റിൽ ഇന്ത്യയെ നയിച്ച മഹേന്ദ്ര സിങ് ധോണിയാണ് പട്ടികയിൽ ഒന്നാം സ്ഥാനത്ത്. 60 മത്സരങ്ങളാണ് ധോണി ടെസ്റ്റിൽ ഇന്ത്യയെ നയിച്ചത്.