ഐ.സി.സി ടെസ്റ്റ് റാങ്കിങ്: ആദ്യ പത്തിലെ സ്ഥാനങ്ങൾ നിലനിർത്തി കോഹ്‌ലിയും രോഹിത് ശർമ്മയും

ഐ.സി.സി ടെസ്റ്റ് റാങ്കിങ്ങിൽ ആദ്യ പത്തിൽ തങ്ങളുടെ സ്ഥാനങ്ങൾ നിലനിർത്തി ഇന്ത്യൻ ബാറ്റ്സ്മാൻമാരായ രോഹിത് ശർമ്മയും വിരാട് കോഹ്‌ലിയും. ആദ്യ പത്തിൽ ഇന്ത്യയിൽ നിന്ന് ഇടം നേടിയത് രോഹിത് ശർമ്മയും വിരാട് കോഹ്‌ലിയും മാത്രമാണ്. നിലവിൽ റാങ്കിങ്ങിൽ രോഹിത് ശർമ്മ അഞ്ചാം സ്ഥാനത്തും വിരാട് കോഹ്‌ലി ഒൻപതാം സ്ഥാനത്തുമാണ്.

ബാറ്റ്സ്മാൻമാരുടെ റാങ്കിങ്ങിൽ ന്യൂസിലാൻഡ് ബാറ്റ്സ്മാൻ കെയ്ൻ വില്യംസണെ മറികടന്ന് സ്റ്റീവ് സ്മിത്ത് മൂന്നാം സ്ഥാനത്ത് എത്തിയപ്പോൾ ജോ റൂട്ട് രണ്ടാം സ്ഥാനത്തും മാർനസ് ലബുഷെയിൻ ഒന്നാം സ്ഥാനത്തും തുടരുകയാണ്. ബൗളർമാരുടെ റാങ്കിങ്ങിൽ ഇന്ത്യൻ സ്പിന്നർ രവിചന്ദ്രൻ അശ്വിൻ രണ്ടാം സ്ഥാനത്താണ്. ബൗളർമാരുടെ പട്ടികയിൽ ഒന്നാം സ്ഥാനത്ത് ഓസ്‌ട്രേലിയൻ ഫാസ്റ്റ് ബൗളർ പാറ്റ് കമ്മിൻസ് ആണ്.