പാകിസ്താനുമായി ലോകകപ്പിൽ മത്സരിക്കുന്ന കാര്യത്തിൽ ഗവണ്മെന്റും ബിസിസിഐയും എടുക്കുന്ന നിലപടിൽ താനും തന്റെ ടീമും ഉറച്ചു നിൽക്കുമെന്ന് ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്‌ലി. ജൂൺ പതിനാറിന് മാഞ്ചസ്റ്ററിൽ നടക്കേണ്ട ഇന്ത്യ – പാകിസ്ഥാൻ ലോകകപ്പ് മത്സരം ഇന്ത്യ ബഹിഷ്കരിക്കും എന്ന വാർത്തകൾ വരുന്ന സമയത്താണ് ഇന്ത്യൻ ക്യാപ്റ്റൻ നിലപാട് വ്യക്തമാക്കിയത്. ഓസ്‌ട്രേലിയയുമായി നടക്കുന്ന പരമ്പരക്ക് മുന്നോടിയായുള്ള പത്രസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു കോഹ്‌ലി.
#WATCH Virat Kohli on Ind Vs Pak in World Cup says, "Our sincere condolences to the families of CRPF soldiers who lost their lives in #PulwamaAttack. We stand by what the nation wants to do and what the BCCI decides to do." pic.twitter.com/gjyJ9qDxts
— ANI (@ANI) February 23, 2019
“പുൽവാമ ആക്രമണത്തിൽ ജീവൻ നഷ്ടമായ സി.ആർ.പി.എഫ് ഭടന്മാരുടെ കുടുംബങ്ങൾക്ക് ഞങ്ങൾ ആത്മാർത്ഥമായ അനുശോചന അർപ്പിക്കുന്നു, പാകിസ്താനുമായി കളിക്കണോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത് ഗവണ്മെന്റും ബിസിസിഎയും ആണ്, ഞങ്ങൾ ആ തീരുമാനത്തെ ബഹുമാനിക്കും” വിരാട് കൊഹ്‌ലി വിശാഖിൽ പറഞ്ഞു.