“രോഹിത് ശർമ്മയെക്കാൾ സ്ഥിരതയുള്ള താരമാണ് വിരാട് കോഹ്‌ലി”

Staff Reporter

ഇന്ത്യൻ ഓപ്പണർ രോഹിത് ശർമ്മയെക്കാൾ സ്ഥിരതയുള്ള താരം ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്‌ലിയാണെന്ന് മുൻ ഓസ്‌ട്രേലിയൻ സ്പിന്നർ ബ്രാഡ് ഹോഗ്. ഇരു താരങ്ങളെയും താരതമ്യം ചെയ്യാൻ കഴിയില്ലെന്നും രണ്ടു പേരും വിത്യസ്ത രീതിയിൽ ബാറ്റ് ചെയ്യുന്നവർ ആണെന്നും ഇരുവരും പരസ്പര ബഹുമാനത്തോടെ കളിക്കുന്ന താരങ്ങൾ ആണെന്നും ഹോഗ് പറഞ്ഞു.

ചേസ് ചെയ്തു ജയിക്കുന്നതിൽ വിരാട് കോഹ്‌ലി രോഹിത് ശർമ്മയെക്കാൾ മികച്ചവൻ ആണെന്നും അതുകൊണ്ട് തന്നെ നിശ്ചിത ഓവർ ക്രിക്കറ്റിൽ രോഹിതിനെക്കാൾ മികച്ച താരം വിരാട് കോഹ്‌ലിയാണെന്നും ഹോഗ് പറഞ്ഞു. തന്റെ യൂട്യൂബ് ചാനലിൽ നിശ്ചിത ഓവർ ക്രിക്കറ്റിൽ രോഹിത് ശർമ്മയാണോ വിരാട് കോഹ്‌ലിയാണോ മികച്ച താരം എന്ന ചോദ്യത്തിന് ഉത്തരം പറയുകയായിരുന്നു ബ്രാഡ് ഹോഗ്.