രണ്ട് വർഷം കൂടെ ലോംഗ് സൗത്താമ്പ്ടണിൽ തുടരും

ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബായ സൗത്താമ്പ്ടൺ അവരുടെ പ്രധാന താരമായ ഷെയ്ൻ ലോംഗിന് പുതിയ കരാർ നൽകി. 2022വരെ ലോംഗിനെ ക്ലബിൽ നിർത്തുന്ന കരാറാണ് താരം ഒപ്പുവെച്ചത്. 2014 മുതൽ സൗത്താമ്പ്ടണ് ഒപ്പം ഉള്ള താരമാണ് ലോംഗ്. ഇതുവരെ ക്ലബിനായി 200ൽ അധികം മത്സരങ്ങളും കളിച്ചിട്ടുണ്ട്. ഈ സീസൺ അവസാനം കരാർ അവസാനിക്കാൻ ഇരിക്കെ ആണ് ലോംഗിന്റെ പുതിയ കരാർ‌.

റാൾഫ് സൗതാമ്പ്ടന്റെ പരിശീലകനായി എത്തിയത് മുതൽ മികച്ച പ്രകടനമാണ് ലോങ് നടത്തുന്നത്. ഇതുവരെ ക്ലബിനായി 35 ഗോളുകൾ ലോംഗ് നേടിയിട്ടുണ്ട്. ഇതിൽ 8ഉം വന്നത് റാൾഫിന്റെ കീഴിൽ ആയിരുന്നു. കരാർ ഒപ്പുവെച്ചതിൽ സന്തോഷം ഉണ്ട് എന്നും ടീമിനെ ലീഗിൽ ആദ്യ പത്തിൽ എത്തിക്കലാണ് ലക്ഷ്യം എന്നും ലോംഗ് പറഞ്ഞു.

Previous articleബിഗ് ബാഷ് വനിത ലീഗ് പുരുഷ ലീഗിനൊപ്പം നടത്തിയാലും സ്വാഗതം ചെയ്യും – മെഗ് ലാന്നിംഗ്
Next article“രോഹിത് ശർമ്മയെക്കാൾ സ്ഥിരതയുള്ള താരമാണ് വിരാട് കോഹ്‌ലി”