മൺറോയെ റൺഔട്ട് ആക്കിയ കോഹ്‌ലിയുടെ കിടിലൻ ഫീൽഡിങ്

Staff Reporter

ന്യൂസിലാൻഡിനെതിരായ നാലാം ടി20യിൽ ന്യൂസിലാൻഡിനെ ഞെട്ടിച്ച് ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്‌ലിയുടെ ഫീൽഡിങ്. മികച്ച ഫോമിലുള്ള മൺറോയെ വിരാട് കോഹ്‌ലി ഡയറക്റ്റ് ത്രോയിലൂടെ റൺ ഔട്ട് ആക്കുകയായിരുന്നു.  47 പന്തിൽ 64 റൺസുമായി മികച്ച ഫോമിൽ നിൽക്കെയാണ് മൺറോയെ വിരാട് കോഹ്‌ലി റൺ ഔട്ടിലൂടെ പുറത്താക്കിയത്.

ശിവം ഡുബെയുടെ പന്തിൽ മൺറോ രണ്ടാമത്തെ റൺസിന് വേണ്ടി ഓടുകയും തുടർന്ന് ഫീൽഡ് ചെയ്ത താക്കൂർ വിരാട് കോഹ്‌ലിയുടെ കൈകളിലേക്ക് പന്ത് എറിയുകയുമായിരുന്നു. നോൺ സ്‌ട്രൈക്കേഴ്‌സ് എൻഡിലേക്ക് താക്കൂർ പന്ത് എറിയുന്നത് കണ്ട മൺറോ വിക്കറ്റിനിടയിലെ ഓട്ടത്തിന്റെ വേഗം കുറക്കുകയും ചെയ്തു.

എന്നാൽ താക്കൂറിന്റെ കയ്യിൽ നിന്ന് പന്ത് ലഭിച്ച വിരാട് കോഹ്‌ലി പെട്ടെന്ന് മൺറോ ഓടിയ സ്‌ട്രൈക്കേഴ്‌സ് എൻഡിലേക്ക് പന്ത് എറിയുകയും ഡയറക്റ്റ് ത്രോയിലൂടെ സ്റ്റമ്പ് തെറിപ്പിക്കുകയും മൺറോയെ റൺ ഔട്ട് ആക്കുകയും ചെയ്തു.  ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്‌ലിയുടെ പെട്ടെന്നുള്ള തീരുമാനം എടുക്കലിലാണ് ഇന്ത്യക്ക് മൺറോയുടെ നിർണായക വിക്കറ്റ് ലഭിച്ചത്.