പരിക്ക് മാറി വിരാട് കോഹ്‌ലി അടുത്ത ടെസ്റ്റിൽ കളിക്കുമെന്ന് കെ.എൽ രാഹുൽ

ദക്ഷിണാഫ്രിക്കക്കെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്‌ലി കളിക്കുമെന്ന് താത്കാലിക ക്യാപ്റ്റൻ കെ.എൽ രാഹുൽ. വിരാട് കോഹ്‌ലി നെറ്റ്സിൽ പരിശീലനം ആരംഭിച്ചിട്ടുണ്ടെന്നും കെ.എൽ രാഹുൽ പറഞ്ഞു. പരിക്കിനെ തുടർന്ന് ദക്ഷിണാഫ്രിക്കക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ വിരാട് കോഹ്‌ലി കളിച്ചിരുന്നില്ല.

തുടർന്നാണ് വൈസ് ക്യാപ്റ്റനായിരുന്ന കെ.എൽ രാഹുൽ ഇന്ത്യൻ ടീമിനെ നയിച്ചത്. ടെസ്റ്റിൽ ഇന്ത്യ 7 വിക്കറ്റിന്റെ പരാജയം ഏറ്റുവാങ്ങുകയും ചെയ്തിരുന്നു. പരമ്പരയിലെ ആദ്യ മത്സരം ഇന്ത്യ ജയിച്ചിരുന്നു. ദക്ഷിണാഫ്രിക്കക്കെതിരായ ടെസ്റ്റിന്റെ ആദ്യ ഇന്നിങ്സിൽ ഇന്ത്യ നേടിയ റൺസ് കുറഞ്ഞു പോയെന്നും അതാണ് തോൽവിക്ക് കാരണമായതെന്നും കെ.എൽ രാഹുൽ പറഞ്ഞു.