ഇൻസ്റ്റാഗ്രാമിൽ 200 മില്യൺ ഫോളോവേഴ്സ് തികക്കുന്ന ആദ്യ ഇന്ത്യക്കാരനായി വിരാട് കോഹ്‌ലി

Viratkohli

ഇൻസ്റ്റഗ്രാമിൽ 200 മില്യൺ ഫോളോവേഴ്സ് തികക്കുന്ന ആദ്യ ഇന്ത്യക്കാരനായി മുൻ ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ വിരാട് കോഹ്‌ലി. നിലവിൽ ഏറ്റവും കൂടുതൽ ഫോളോവേഴ്സുള്ള ക്രിക്കറ്റ് താരം കൂടിയാണ് വിരാട് കോഹ്‌ലി. ഇൻസ്റ്റാഗ്രാമിൽ 200 മില്യൺ തികച്ചതിലുള്ള സന്തോഷം വിരാട് കോഹ്‌ലി ആരാധകരുമായി ആരാധകരുമായി പങ്കുവെക്കുകയും ചെയ്തു.

https://www.instagram.com/p/CegrpQrgMIl/

കൂടാതെ കായിക താരങ്ങളിൽ ക്രിസ്റ്റ്യാനോ റൊണാൾഡോക്കും ലയണൽ മെസ്സിക്കും പിറകിൽ മൂന്നാം സ്ഥാനത്താണ് വിരാട് കോഹ്‌ലിയുടെ സ്ഥാനം. ഇൻസ്റ്റാഗ്രാമിൽ ക്രിസ്റ്റ്യാനോ റൊണാൾഡോക്ക് 450 മില്യൺ ഫോളോവേഴ്സും മെസ്സിക്ക് 333 മില്യൺ ഫോളോവേഴ്സുമാണ് ഉള്ളത്.