കൊറോണയ്ക്ക് ശേഷം ഹൈ-ഫൈകളും ഹസ്തദാനവുമില്ലാതെയുള്ള ക്രിക്കറ്റ് വളരെ വിചിത്രവും പ്രയാസമേറിയതാവും

Sports Correspondent

Updated on:

Download the Fanport app now!
Appstore Badge
Google Play Badge 1

കൊറോണയ്ക്ക് ഇടയിലും അന്താരാഷ്ട്ര ക്രിക്കറ്റ് സുരക്ഷിതമായ സാഹചര്യത്തില്‍ മടങ്ങി വരുവാനുള്ള ശ്രമം തുടരുമ്പോള്‍ ഇനിയുള്ള കാലം ക്രിക്കറ്റ് പ്രയാസമേറിയതാവുമെന്ന് പറഞ്ഞ് വിരാട് കോഹ്‍ലി. ഇന്ത്യയുടെ ഓഫ് സ്പിന്നര്‍ രവിചന്ദ്രന്‍ അശ്വിനോടൊപ്പമുള്ള ചര്‍ച്ചയ്ക്കിടയിലാണ് വിരാട് കോഹ്‍ലി തന്റെ മനസ്സ് തുറന്നത്.

ഹസ്തദാനവും ഹൈ-ഫൈകളുമില്ലാതെയാവും ക്രിക്കറ്റ് ഇനിയങ്ങോട്ട് കുറെ കാലം ഉണ്ടാകുക. അടച്ചിട്ട സ്റ്റേഡിയത്തിലാവും കളികള്‍ നടക്കുക എന്നും ഏറെക്കുറെ ഉറപ്പാണ്. ഇതെല്ലാം വളരെ വിചിത്രമായ സാഹചര്യങ്ങളാണെന്നും ഇവയുമായി പൊരുതപ്പെടുക എന്നതും താരങ്ങളെ സംബന്ധിച്ച് പ്രയാസമേറിയ കാര്യമാണെന്നും ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‍ലി വ്യക്തമാക്കി.

പരിശീലനത്തിലോ മത്സരത്തിനിടയിലോ കൈ കൊടുക്കുവാനോ ആഹ്ലാദം പ്രകടിപ്പിച്ച് ഹൈ-ഫൈ കൊടുക്കുവാനോ പാടില്ല എന്നാണ് ഐസിസിയുടെ മാനദണ്ഡം. ആദ്യ കാലത്ത് താരങ്ങള്‍ ഇതിനോട് പൊരുത്തപ്പെടുക എന്നത് തന്നെ പ്രയാസമേറിയതായിരിക്കുമെന്നും വിരാട് കോഹ്‍ലി അഭിപ്രായപ്പെട്ടു. എന്നാല്‍ താരങ്ങള്‍ ഇതിനോട് വേഗം പൊരുത്തപ്പെടേണ്ടതുണ്ടെന്നും ഇവയെല്ലാം തങ്ങളുടെ തന്നെ സുരക്ഷയ്ക്ക് വേണ്ടി ഒരുക്കിയ നിയമങ്ങളാണെന്നും മറക്കരുതെന്നും വിരാട് കോഹ്‍ലി പറഞ്ഞു.