ചെന്നൈയിലെ തിരിച്ചുവരവാണ് തന്നില്‍ ഏറ്റവും അധികം സന്തോഷം നല്‍കിയത് – വിരാട് കോഹ്‍ലി

Ashwinindia

ചെന്നൈയില്‍ ഇന്ത്യ നടത്തിയ തിരിച്ചുവരവാണ് തനിക്ക് ഈ പരമ്പരയില്‍ ഏറ്റവും സന്തോഷം നല്‍കിയതെന്ന് പറഞ്ഞ് വിരാട് കോഹ്‍ലി. അവിടെ ആദ്യ മത്സരത്തില്‍ ഇംഗ്ലണ്ട് തങ്ങളെ നാണംകെടുത്തിയെന്നും ടോസ് അവിടെ നിര്‍ണ്ണായകമായിരുന്നുവെന്നും ബൗളര്‍മാര്‍ക്ക് കാര്യമായ പ്രഭാവം സൃഷ്ടിക്കുവാന്‍ സാധിച്ചില്ലെന്നും വിരാട് കോഹ്‍ലി പറഞ്ഞു.

ചെന്നൈയില്‍ രോഹിത്തിന്റെ ഇന്നിംഗ്സ് ആണ് ഏറെ നിര്‍ണ്ണായകമായതെന്നും മത്സരത്തിലെ ടേണിംഗ് പോയിന്റ് ആ ഇന്നിംഗ്സ് ആയിരുന്നുവെന്നും കോഹ്‍ലി അഭിപ്രായപ്പെട്ടു.

Previous articleഇഞ്ച്വറി ടൈമിൽ മോഹൻ ബഗാനെ തടഞ്ഞ് നോർത്ത് ഈസ്റ്റ് ഗോൾ
Next articleന്യൂസിലാണ്ടില്‍ വെച്ച് ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ മോഹം കൈവിട്ടുവെന്ന് തോന്നി