“വിരാട് കോഹ്‌ലിയാണ് ലോകത്തിലെ ഏറ്റവും മികച്ച ബാറ്റ്സ്മാൻ”

ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്‌ലിയാണ് നിലവിൽ ലോകത്തിലെ ഏറ്റവും മികച്ച ക്രിക്കറ്റ് താരമെന്ന് മുൻ വെസ്റ്റിൻഡീസ് താരം ശിവനരേൻ ചന്ദ്രപോൾ. നിലവിൽ ലോകക്രിക്കറ്റിൽ തനിക്കും ഏറ്റവും പ്രിയപ്പെട്ട താരം വിരാട് കോഹ്‌ലിയാണെന്നും ചന്ദ്രപോൾ പറഞ്ഞു.

വിരാട് കോഹ്‌ലി ക്രിക്കറ്റിന്റെ എല്ലാ തലത്തിലും മെച്ചപ്പെടുത്താൻ ശ്രമിക്കുന്നുണ്ടെന്നും അതിന്റെ ഫലങ്ങൾ താരത്തിന്റെ പ്രകടനത്തിൽ കാണുന്നുണ്ടെന്നും ചന്ദ്രപോൾ പറഞ്ഞു. വിരാട് കോഹ്‌ലി തന്റെ ഫിറ്റ്നസ് ഉയർത്താനും തന്റെ കഴിവ് ഉയർത്താനും നിരന്തരം ശ്രമിക്കുന്നുണ്ടെന്നും ചന്ദ്രപോൾ പറഞ്ഞു. ദീർഘ കാലം മികച്ച താരമായി നിൽക്കുന്നത് എളുപ്പമല്ലെന്നും അതിന് വിരാട് കോഹ്‌ലി അഭിനന്ദനം അറിയിക്കുന്നുണ്ടെന്നും മുൻ വെസ്റ്റിൻഡീസ് താരം പറഞ്ഞു.

നേരത്തെ റോഡ് സേഫ്റ്റി ക്രിക്കറ്റിന്റെ ഭാഗമായി ചന്ദ്രപോൾ ഇന്ത്യയിൽ എത്തിയിരുന്നു. കൊറോണ വൈറസ് ബാധ പടർന്നതിനെ തുടർന്ന് മത്സരം നിർത്തിവെച്ചിരുന്നു.

Previous articleകൊറോണ കാരണം ലീഗ് നിർത്തി, വീട്ടിലേക്ക് മടങ്ങവെ നൈജീരിയൻ സ്ട്രൈക്കർ അപകടത്തിൽ കൊല്ലപ്പെട്ടു
Next article5 ടാക്കയുടെ മാസ്ക് ഇവിടെ വില്‍ക്കുന്നത് 50ന്, കൊള്ള വില്പന ചൂണ്ടിക്കാണിച്ച് റൂബല്‍ ഹൊസൈന്‍