“ക്രിക്കറ്റിന്റെ എല്ലാ ഫോർമാറ്റിലും മികച്ചവൻ വിരാട് കോഹ്‌ലി തന്നെ!”

നിലവിൽ ക്രിക്കറ്റിന്റെ എല്ലാ ഫോർമാറ്റിലും ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്‌ലിയാണ് മികച്ചവൻ എന്ന് മുൻ പാകിസ്ഥാൻ താരം സഹീർ അബ്ബാസ്. മൂന്ന് ഫോർമാറ്റിലും സ്ഥിരതയോട് കൂടിയ പ്രകടനം നടത്തുന്ന ഏക താരവും വിരാട് കോഹ്‌ലിയാണെന്ന് സഹീർ അബ്ബാസ് പറഞ്ഞു. അതെ സമയം ടെസ്റ്റ് ക്രിക്കറ്റ് മാത്രം എടുക്കുകയാണെങ്കിൽ ഓസ്‌ട്രേലിയൻ താരം സ്റ്റീവ് സ്മിത്ത് ആണ് മികച്ച ബാറ്റ്സ്മാൻ എന്നും സഹീർ അബ്ബാസ് കൂട്ടിച്ചേർത്തു.

ടെസ്റ്റിൽ മാത്രം എടുക്കുകയാണെങ്കിൽ സ്റ്റീവ് സ്മിത്തിന് വിരാട് കോഹ്‌ലിയെക്കാൾ സ്ഥിരത ഉണ്ടെന്നും സഹീർ അബ്ബാസ് പറഞ്ഞു. സ്റ്റീവ് സ്മിത്തും ഡേവിഡ് വാർണറും ടെസ്റ്റിൽ ഇപ്പോഴും മികച്ച പ്രകടനം പുറത്തെടുക്കുന്നുണ്ടെന്നും സഹീർ അബ്ബാസ് പറഞ്ഞു. എന്നാൽ ഒരു ബാറ്റ്സ്മാൻ എന്ന നിലയിൽ എല്ലാ ഫോർമാറ്റിലും മികച്ച പ്രകടനം പുറത്തെടുക്കുണമെന്നും ഇതിൽ മറ്റു എല്ലാരെക്കാളും വിരാട് കോഹ്‌ലി സ്ഥിരത പുലർത്തുന്നുണ്ടെന്നും സഹീർ അബ്ബാസ് പറഞ്ഞു.

Previous articleഭാവി എന്താകും എന്ന് അറിയില്ല എന്ന് ഹകീമി
Next articleകോവിഡ് ബാധിച്ച് പാക് മുന്‍ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റ് താരത്തിന് മരണം