ക്രിക്കറ്റിൽ ഡി.ആർ.എസ് തീരുമാനങ്ങളിൽ തേർഡ് ‘അമ്പയറുടെ കാളിനെതിരെ’ വിമർശനവുമായി ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്‌ലി. ഡി.ആർ.എസ്സിൽ ‘അമ്പയറുടെ കാൾ’ ഒരുപാട് ആശയകുഴപ്പം സൃഷ്ട്ടിക്കുന്നുണ്ടെന്നും വിരാട് കോഹ്‌ലി പറഞ്ഞു.
LBW തീരുമാനങ്ങളിൽ പന്ത് സ്റ്റമ്പിൽ കൊള്ളുന്നതിനെ മാത്രം ആശ്രയിച്ചാവണമെന്നും അല്ലാതെയുള്ള തീരുമാനങ്ങൾ ഒരുപാട് ആശയകുഴപ്പം സൃഷ്ടിക്കുമെന്നും ഇന്ത്യൻ ക്യാപ്റ്റൻ പറഞ്ഞു. നിലവിലെ നിയമപ്രകാരം ഡി.ആർ.എസ് സംവിധാനത്തിൽ LBW തീരുമാനങ്ങളിൽ അമ്പയറുടെ തീരുമാനം മാറ്റണമെങ്കിൽ 50% ശതമാനത്തിൽ അധികം മൂന്ന് സ്റ്റമ്പുകളിൽ ഒന്നിൽ പന്ത് കൊള്ളണം.
ബാറ്റ്സ്മാൻ ബൗൾഡ് ആവുമ്പോൾ പന്തിന്റെ 50% സ്റ്റമ്പിൽ കൊണ്ടോ എന്ന കാര്യം നോക്കാറില്ലെന്നും ‘അമ്പയറുടെ കാൾ’ ആവശ്യം ഇല്ലെന്നും വിരാട് കോഹ്‌ലി പറഞ്ഞു.