സിനിമയിൽ തന്റെ വേഷം ചെയ്യാൻ വിജയ് സേതുപതി ഏറ്റവും അനുയോജ്യൻ : മുത്തയ്യ മുരളീധരൻ

Vijay Sethupathi Muttiah Muralitharan Biopic
- Advertisement -

തന്റെ സിനിമയുടെ സ്ക്രിപ്റ്റ് പൂർത്തിയായത് മുതൽ വിജയ് സേതുപതിയാണ് തന്റെ വേഷം ചെയ്യാൻ ഏറ്റവും യോജ്യനെന്ന് തനിക്ക് മനസ്സിലായെന്ന് ശ്രീലങ്കൻ സ്പിൻ ഇതിഹാസം മുത്തയ്യ മുരളീധരൻ പറഞ്ഞു. തനിക്ക് വിജയ് സേതുപതിയിൽ പരിപൂർണ വിശ്വാസം ഉണ്ടെന്നും വിജയ് സേതുപതി സിനിമയെ ഗംഭീരമാക്കുമെന്നും മുരളീധരൻ പറഞ്ഞു.

‘800’ എന്ന് പേരിട്ടിരിക്കുന്ന സിനിമയിൽ മുത്തയ്യ മുരളീധരനായി അഭിനയിക്കുന്നത് തമിഴ് നടൻ വിജയ് സേതുപതിയാണെന്ന് നേരത്തെ തീരുമാനിച്ചിരുന്നു. ടെസ്റ്റിൽ മുത്തയ്യ മുരളീധരൻ സ്വന്തമാക്കിയ വിക്കറ്റുകളുടെ എണ്ണമാണ് 800. ശ്രീലങ്ക, ഇന്ത്യ, യു.കെ, ഓസ്ട്രേലിയ, എന്നിവിടങ്ങളിൽ ആവും സിനിമയുടെ ചിത്രീകരണം നടക്കുക.

തമിഴിൽ ചിത്രീകരിക്കുന്ന സിനിമയുടെ ഷൂട്ടിങ് 2021ന്റെ തുടക്കത്തിൽ ആരംഭിക്കും. കൂടാതെ സൗത്ത് ഇന്ത്യൻ ഭാഷകളിലേക്കും ഹിന്ദി, ബംഗാളി, സിംഹളീസ് ഭാഷകളിലേക്കും സിനിമ ഡബ് ചെയ്യാനും തീരുമാനിച്ചിട്ടുണ്ട്. കൂടാതെ പല ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിലേക്കും സിനിമ അയക്കാനും നിർമ്മാതാക്കൾ ഉദ്ദേശിക്കുന്നുണ്ട്. 2021 അവസാനത്തോടെ ചിത്രം തിയേറ്ററിൽ എത്തിക്കാനാണ് ശ്രമം.

Advertisement