വിജയ് ഹസാരെ ട്രോഫിയിൽ കേരളത്തിന്റെ മത്സരങ്ങൾ ബെംഗളൂരിൽ

Photo: KeralaCricketAssociation

വിജയ ഹസാരെ ഏകദിന ട്രോഫിയിൽ കേരളത്തിന്റെ മത്സരങ്ങളിൽ ബെംഗളൂരുവിൽ വെച്ച് നടക്കും. കർണാടക, ഉത്തർ പ്രദേശ്, ഒഡിഷ, റയിൽവേസ്, ബീഹാർ എന്നിവർ ഉൾപ്പെട്ട എലൈറ്റ് സി ഗ്രൂപ്പിലാണ് കേരളം ഉൾപ്പെട്ടിരിക്കുന്നത്. ഫെബ്രുവരി 20ന് തുടങ്ങി മാർച്ച് 14ന് അവസാനിക്കുന്ന രീതിയിലാണ് വിജയ് ഹസാരെ ട്രോഫിയുടെ ഫിക്സ്ചറുകൾ ക്രമീകരിച്ചിരിക്കുന്നത്. സയ്ദ് മുഷ്‌താഖ്‌ അലി ട്രോഫി വിജയകരമായി നടത്തിയതിന് പിന്നാലെയാണ് വിജയ് ഹസാരെ ട്രോഫി നടത്താൻ ബി.സി.സി.ഐ തീരുമാനിച്ചത്. 6 വേദികളിലായി മത്സരം നടത്താനാണ് ബി.സി.സി.ഐ ഉദേശിക്കുന്നത്.

സൂററ്റ്, ഇൻഡോർ, ബെംഗളൂരു, ജയ്‌പൂർ, കൊൽക്കത്ത, ചെന്നൈ എന്നിവിടങ്ങളിൽ വെച്ചാവും ഗ്രൂപ്പ് മത്സരങ്ങൾ നടക്കുക. ഫെബ്രുവരി 13ന് തന്നെ താരങ്ങൾ മത്സരങ്ങൾ നടക്കുന്ന നഗരത്തിൽ എത്തുകയും ക്വറന്റൈനിൽ പ്രവേശിക്കുകയും വേണം. തുടർന്ന് ടൂർണമെന്റ് ആരംഭിക്കുന്നതിന് മുൻപ് മൂന്ന് കൊറോണ ടെസ്റ്റുകൾ പൂർത്തിയാക്കിയതിന് ശേഷമാവും താരങ്ങൾ മത്സരത്തിന് ഇറങ്ങുക. മാർച്ച് 7ന് തുടങ്ങുന്ന പ്രീ ക്വർട്ടർ മത്സരങ്ങൾക്ക് മുൻപ് വീണ്ടും മൂന്ന് കൊറോണ ടെസ്റ്റുകൾ കൂടി താരങ്ങൾ പൂർത്തിയാക്കുകയും വേണം.

Previous articleഅവസാന നിമിഷം വിജയം കളഞ്ഞ് മാഞ്ചസ്റ്റർ യുണൈറ്റഡ്, എവർട്ടന്റെ വൻ തിരിച്ചു വരവ്!!
Next articleവിന്‍ഡീസിന് പ്രതീക്ഷ നല്‍കി നാലാം വിക്കറ്റ് കൂട്ടുകെട്ട്