ജമ്മു കാശ്മീരിനെതിരെ കേരളത്തിന് ബാറ്റിംഗ് തകര്‍ച്ച

Sports Correspondent

വിജയ് ഹസാരെ ട്രോഫിയിൽ കേരളത്തിന് ബാറ്റിംഗ് തകര്‍ച്ച. ആദ്യം ബാറ്റ് ചെയ്ത കേരളം 174 റൺസാണ് നേടിയത്. ടീം 47.4 ഓവറിൽ ഓള്‍ഔട്ട് ആകുകയായിരുന്നു. ഇന്ന് പ്രീലിമിനറി ക്വാര്‍ട്ടര്‍ ഫൈനൽ മത്സരത്തിൽ ടോസ് നേടിയ ജമ്മു കാശ്മീര്‍ ബൗളിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. രോഹന്‍ ‍കുന്നുമ്മൽ ഇന്ത്യ എ ടീമില്‍ സെലക്ഷന്‍ ലഭിച്ചതിനാൽ ഇന്നത്തെ മത്സരത്തിൽ കേരളത്തിനായി കളിച്ചിരുന്നില്ല.

 

Keralavijayhazare2022പകരം ടീമിലെത്തിയ വിനൂപ് മനോഹരന്‍ പൊരുതി നിന്നുവെങ്കിലും മറുവശത്ത് വിക്കറ്റുകള്‍ വീഴ്ത്തി എതിരാളികള്‍ സമ്മര്‍ദ്ദം സൃഷ്ടിക്കുകയായിരുന്നു. വിനൂപ് മനോഹരന്‍ 62 റൺസും സിജോമോന്‍ ജോസഫ് 32 റൺസ് നേടിയാണ് കേരളത്തിനായി തിളങ്ങിയത്.

അവസാന വിക്കറ്റായി അഖിൽ സ്കറിയ പുറത്താകുമ്പോള്‍ താരം 23 റൺസാണ് നേടിയത്. ജമ്മു കാശ്മീരിനായി അക്വിബ് നബി 4 വിക്കറ്റും യുവധീര്‍ സിംഗ് 2 വിക്കറ്റും നേടി.