വിജയ് ഹസാരെയിൽ തമിഴ്നാടും കർണാടകയും ഫൈനലിൽ

Photo: BCCI
- Advertisement -

വിജയ് ഹസാരെ ട്രോഫി ഫൈനൽ ഉറപ്പിച്ച് തമിഴ്നാടുവും കർണാടകവും. ഇന്ന് നടന്ന മത്സരത്തിൽ കർണാടക ഛത്തിസ്ഗഡിനെയും തമിഴ്നാട് ഗുജറാത്തിനേയും തോൽപ്പിച്ചാണ് ഫൈനൽ ഉറപ്പിച്ചത്.

ഛത്തിസ്ഗഡിനെതിരെ ഏകപക്ഷീയമായി ജയിച്ചാണ് കർണാടക ഫൈനൽ ഉറപ്പിച്ചത്. ആദ്യം ബാറ്റ് ചെയ്ത ഛത്തീസ്ഗഡ് 223 റൺസിന്‌ ഓൾ ഔട്ട് ആവുകയായിരുന്നു. ഛത്തിസ്ഗഡിന് വേണ്ടി 78 റൺസ് എടുത്ത അമൻദീപ് ഖാരെ മാത്രമാണ് മികച്ച പ്രകടനം പുറത്തെടുത്തത്. കർണാടകക്ക് വേണ്ടി കൗശിക് നാല് വിക്കറ്റ് വീഴ്ത്തി. തുടർന്ന് ബാറ്റ് ചെയ്ത കർണാടക വെറും 1 വിക്കറ്റ് നഷ്ടത്തിൽ ലക്‌ഷ്യം കാണുകയായിരുന്നു. 92 റൺസ് എടുത്ത പടികൾ മാത്രമാണ് പുറത്തായത്. 88 റൺസ് എടുത്ത കെ.എൽ രാഹുലും 33 പന്തിൽ 47 റൺസ് എടുത്ത മായങ്ക് അഗർവാളും കർണാടക യുടെ ജയം ഉറപ്പിക്കുകയായിരുന്നു.

മറ്റൊരു മത്സരത്തിൽ ഗുജറാത്തിനെ 5 വിക്കറ്റിന് തോൽപ്പിച്ചാണ് തമിഴ്നാട് ഫൈനൽ ഉറപ്പിച്ചത്.  ആദ്യം ബാറ്റ്  ചെയ്ത ഗുജറാത്ത് 9 വിക്കറ്റ് നഷ്ടത്തിൽ 177 റൺസാണ് എടുത്തത്. തുടർന്ന് ബാറ്റ് ചെയ്ത തമിഴ്നാട് മധ്യ നിരയിൽ തകർച്ച നേരിട്ടെങ്കിലും വാഷിംഗ്‌ടൺ സുന്ദറും ഷാരൂഖ് ഖാനും ചേർന്ന് ജയിപ്പിക്കുകയായിരുന്നു. തമിഴ്നാടിന് വേണ്ടി 47 റൺസ് എടുത്ത കാർത്തിക് മികച്ച പ്രകടനമാണ് പുറത്തെടുത്തത്. 27 റൺസ് എടുത്ത വാഷിങ്ടൺ സുന്ദറും 46 പന്തിൽ 56 റൺസ് എടുത്ത ഷാരൂഖ് ഖാനും ചേർന്ന് തമിഴ്നാടിന്റെ ജയം ഉറപ്പിച്ചു.

Advertisement