ആദ്യ പകുതിയിൽ ഗോവ മുൻപിൽ

- Advertisement -

ചെന്നൈയിന് എതിരായ ഇന്ത്യൻ സൂപ്പർ ലീഗ് മത്സരത്തിന്റെ ആദ്യ പകുതിയിൽ ഗോവ മുൻപിൽ. മുൻ കേരള ബ്ലാസ്റ്റേഴ്‌സ് താരം സെയ്‌മിൻ ലെൻ ദുങ്ങൽ നേടിയ ഗോളിലാണ് ഗോവ ലീഡ് എടുത്തത്. ഈ സീസണിലെ ഐ.എസ്.എല്ലിൽ ഇന്ത്യൻ താരം നേടുന്ന ആദ്യ ഗോൾ കൂടിയായിരുന്നു ഇത്. ഭാഗ്യത്തിന്റെ അകമ്പടിയോടെ നേടിയ ഗോളാണ് ആദ്യ പകുതിയിൽ ഗോവക്ക് അനുകൂലമായത്.

മത്സരത്തിന്റെ തുടക്കത്തിൽ ചെന്നൈയിന് അനുകൂലമായി ലഭിക്കേണ്ട പെനാൽറ്റി റഫറി അനുവദിക്കാതിരുന്നതും അവർക്ക് തിരിച്ചടിയായി. തുടർന്നാണ് ഗോവ മത്സരത്തിൽ ഗോൾ നേടിയത്. തുടർന്നും ഇരു ടീമുകളും ആക്രമിച്ച് കളിച്ചെങ്കിലും ഗോൾ മാത്രം പിറന്നില്ല.

Advertisement