പഞ്ചാബ് പുറത്തായതിന് പിന്നാലെ ബി.സി.സി.ഐയെ ചോദ്യം ചെയ്തത് ഹർഭജനും യുവരാജ് സിങ്ങും

Staff Reporter

വിജയ് ഹസാരെ ട്രോഫിയിൽ നിന്ന് പഞ്ചാബ് സെമി ഫൈനൽ കാണാതെ പുറത്തായതിന് പിന്നാലെ ബി.സി.സി.ഐയെ ചോദ്യം ചെയ്ത് മുൻ ഇന്ത്യൻ താരങ്ങളായ യുവരാജ് സിങ്ങും ഹർഭജൻ സിങ്ങും. മഴ മൂലം പൂർത്തിയാക്കാനാവാതെ പോയ മത്സരത്തിൽ ഗ്രൂപ്പ് ഘട്ടത്തിൽ കൂടുതൽ മത്സരങ്ങൾ ജയിച്ചെന്ന പേരിലാണ് പഞ്ചാബിനെ മറികടന്ന് തമിഴ്നാട് വിജയ് ഹസാരെ സെമി ഫൈനൽ ഉറപ്പിച്ചത്.

എന്നാൽ മത്സരതിന് എന്ത് കൊണ്ട് ഒരു അധിക ദിവസം അനുവദിച്ചില്ല എന്ന ചോദ്യമാണ് യുവരാജ് സിങ്ങും ഹർഭജനും ഉന്നയിക്കുന്നത്. മത്സരം അവസാനിക്കുമ്പോൾ തമിഴ്‌നാടുവിന്റെ 174 റൺസിന് മറുപടിയായി പഞ്ചാബ് രണ്ട് വിക്കറ്റ് നഷ്ടത്തിൽ 52 റൺസ് എടുത്തിരുന്നു. സമാന അവസ്ഥയിൽ തന്നെയാണ് മുംബൈ കർണാടകയോട് തോറ്റ് സെമി ഫൈനൽ കാണാതെ പുറത്തായത്.