ഇന്ന് വിജയ് ഹസാരെ ട്രോഫിയിലെ ഗ്രൂപ്പ് ഡിയിലെ തങ്ങളുടെ അവസാന മത്സരത്തില്‍ ഡല്‍ഹിയ്ക്ക് ജയം. രാജസ്ഥാന്‍ നല്‍കിയ 295 റണ്‍സ് ലക്ഷ്യം ഡല്‍ഹി 44.4 ഓവറില്‍ മറികടന്നു. 2 വിക്കറ്റ് നഷ്ടത്തിലാണ് ടീം ഈ ലക്ഷ്യം മറികടന്നത്.
96 പന്തില്‍ 117 റണ്‍സ് നേടി ഹിമ്മത് സിംഗും 75 പന്തില്‍ 88 റണ്‍സ് നേടി നിതീഷ് റാണയുമാണ് ഡല്‍ഹിയുടെ വിജയം ഒരുക്കിയത്. ഇരുവരും പുറത്താകാതെ നിന്ന് മൂന്നാം വിക്കറ്റില്‍ 183 റണ്‍സ് കൂട്ടുകെട്ടാണ് നേടിയത്. ധ്രുവ് ഷോറെ(31), ശിഖര്‍ ധവാന്‍(44) എന്നിവരുടെ വിക്കറ്റുകള്‍ ഡല്‍ഹിയ്ക്ക് നഷ്ടമായി. 73 റണ്‍സ് നേടിയ മനേന്ദര്‍ സിംഗ്, 42 റണ്‍സുമായി ശിവ ചൗഹാനും 51 പന്തില്‍ 78 റണ്‍സ് നേടിയ അര്‍ജിത് ഗുപ്തയുമാണ് രാജസ്ഥാന് വേണ്ടി തിളങ്ങിയത്.
16 പോയിന്റുകളിലേക്ക് എത്തുവാന്‍ ഡല്‍ഹിയ്ക്ക് സാധിച്ചുവെങ്കിലും മറ്റു ഗ്രൂപ്പുകളില്‍ ഇതേ പോയിന്റുള്ള ഉത്തര്‍ പ്രദേശ്(+1.559), കേരളം(+1.244) എന്നിവര്‍ക്ക് പിന്നിലായി +0.507 റണ്‍റേറ്റാണ് ഡല്‍ഹിയ്ക്കുള്ളത്. എന്നാല്‍ ബറോഡയെക്കാള്‍ (+0.399) റണ്‍റേറ്റ് ഡല്‍ഹിയ്ക്കുണ്ട്.