ടൊമോരിയെ മിലാൻ നിലനിർത്തും എന്ന് മാൾഡിനി

20210301 132030
Credit: Twitter
- Advertisement -

ചെൽസിയുടെ യുവ താരം ഫകായോ ടൊമോരിയെ എ സി മിലാൻ ലോൺ അടിസ്ഥാനത്തിൽ സൈൻ ചെയ്തിരുന്നു. 23കാരനായ താരത്തിനെ സ്ഥിരകരാറിൽ വാങ്ങാൻ തങ്ങൾ ആലോചിക്കുന്നുണ്ട് എന്ന് മിലാൻ ഇതിഹാസം പോളൊ മാൾഡിനി പറഞ്ഞു. ലോൺ കരാറിൽ താരത്തെ വാങ്ങാനുള്ള വ്യവസ്ഥ ഉണ്ട്. എന്നാൽ 28 മില്യൺ എന്ന വലിയ തുക ആണ് ചെൽസി ആവശ്യപ്പെടുന്നത്. മാൾഡിനി പറഞ്ഞു.

ചെൽസിയുമായി ചർച്ച ചെയ്ത് തുക കുറക്കാൻ ശ്രമിക്കും എന്നും അദ്ദേഹം പറഞ്ഞു. ടൊമോരി മികച്ച ടാലന്റാണെന്നും ഇറ്റാലിയൻ ഇതിഹാസം പറഞ്ഞു. ചെൽസിയിൽ അധികം അവസരം ലഭിക്കാത്തതിനാൽ ആയിരുന്നു ടൊമോരി ക്ലബ് വിട്ടത്. ചെൽസിയിൽ 2005 മുതൽ ഉള്ള താരമാണ് ടൊമോരി. നേരത്തെ ലമ്പാർഡിനൊപ്പം ഡാർബി കൗണ്ടിക്ക് വേണ്ടി ലോണിലും താരം കളിച്ചിരുന്നു

Advertisement