ക്രിക്കറ്റിൽ താന്‍ സമ്മര്‍ദ്ദത്തെ ഒരു പോലെയാണ് കാണുന്നതെന്നും അത് പ്രാദേശിക ക്രിക്കറ്റായാലും അന്താരാഷ്ട്ര് ക്രിക്കറ്റ് ആയാലും ഐപിഎൽ ആയാലും അത് തനിക്ക് ഒരു പോലെയാണെന്ന് വെങ്കിടേഷ് അയ്യര്‍ വ്യക്തമാക്കി.
2021 ഐപിഎൽ സീസണിലെ മികച്ച പ്രകടനം താരത്തെ കൊല്‍ക്കത്ത നിലനിര്‍ത്തുന്നതിലേക്ക് നയിച്ചുവെങ്കിലും അടുത്ത സീസണിൽ അദ്ദേഹത്തിന് മികവ് പുലര്‍ത്തുവാനായില്ല. 2021ലെ പ്രകടനം താരത്തിന് ഇന്ത്യന്‍ ടീമിലും അവസരം നേടിക്കൊടുത്തു. ഇന്ത്യയ്ക്കായി 9 ടി20 മത്സരത്തിലും 2 ഏകദിനങ്ങളിലും കളിച്ചിട്ടുള്ള താരത്തിന് കാര്യമായ പ്രകടനം പുറത്തെടുക്കുവാന്‍ സാധിച്ചിട്ടില്ല.
ഇപ്പോള്‍ മത്സരങ്ങളുടെ ആധിക്യം ആണെന്നും അതിനാൽ തന്നെ എല്ലാ നിലയിലെയും സമ്മര്‍ദ്ദം ഒരു പോലെയാണെന്നുമാണ് താന്‍ കരുതുന്നതെന്നും സാഹചര്യത്തിനും സമ്മര്‍ദ്ദത്തിനും അനുസരിച്ച് കളിക്കാര്‍ മാറ്റങ്ങള്‍ വരുത്തുന്നില്ലെങ്കിലും അവര്‍ക്ക് ഒരിടത്തും നിലനിൽക്കാനാകില്ലെന്നും വെങ്കിടേഷ് അയ്യര്‍ പറഞ്ഞു.
മത്സരിക്കുവാനിറങ്ങിയാൽ നമ്മള്‍ 10-15 വര്‍ഷമായി പരിശ്രമിച്ച് നേടിയ സ്കില്ലുകള്‍ നടപ്പിലാക്കുക എന്നതാണ് ഒരു കളിക്കാരന് ചെയ്യാനാകുക എന്നും വെങ്കിടേഷ് അയ്യര്‍ വ്യക്തമാക്കി.
Story Highlights: Venkatesh Iyer feels that the pressure is the same at all levels.