ഈ സീസണിൽ ചെൽസി ആഴ്സണലിനേക്കാൾ മികച്ചവർ- സാരി

ഈ സീസണിലെ പ്രകടനത്തിൽ ചെൽസി ആഴ്സണലിനേക്കാൾ ബേധപെട്ട പ്രകടനമാണ്‌ നടത്തുന്നതെന്ന് ചെൽസി പരിശീലകൻ മൗറീസിയോ സാരി. ചെൽസിയുടെ സമീപകാല പ്രകടനങ്ങൾക്ക് നേരെ കടുത്ത വിമർശനങ്ങൾ ഉയരുന്നതിന് ഇടയിലാണ് നയം വ്യക്തമാക്കി സാരി രംഗത്ത് എത്തിയത്.

ഈ സീസണിൽ ആഴ്സണലിനെ എല്ലാവരും പുകഴ്ത്തുന്നത് കണ്ടു, പക്ഷെ അവർ ലീഗ് കപ്പ് ഫൈനലിൽ ഇല്ല, ലീഗിൽ അവർക്ക് ഞങ്ങളുടെ അതേ പോയിന്റ് തന്നെയാണ് എന്നാണ് സാരി പറഞ്ഞത്. എങ്കിലും ചെൽസി മാത്രം വിമർശനങ്ങൾ നേരിടുന്നത് എന്തിനാണ് എന്നും സാരി ചോദിച്ചു. ഇംഗ്ലീഷ് ഫുട്‌ബോളിൽ തന്റെ ആദ്യ സീസൺ എന്ന നിലയിൽ ചെൽസി നേരിടുന്ന തിരിച്ചടികൾ സ്വാഭാവികം മാത്രമാണ് എന്നാണ് പരിശീലകന്റെ നിരീക്ഷണം.

Previous articleവിജയ റണ്‍ കുറിച്ച് വരുണ്‍ നായനാര്‍, ഇന്ത്യയ്ക്ക് 9 വിക്കറ്റ് വിജയം
Next articleപി എസ് ജി കരാർ റദ്ദാക്കിയ താരം ഫുട്ബോളിൽ നിന്ന് വിരമിച്ചു