ഇന്ത്യന്‍ ടീമിലിടം, താനൊട്ടും പ്രതീക്ഷിച്ചിരുന്നതല്ല – വരുണ്‍ ചക്രവര്‍ത്തി

Varunchakravarty
- Advertisement -

ഓസ്ട്രേലിയന്‍ പര്യടനത്തിനായുള്ള ഇന്ത്യന്‍ ടീമുകളുടെ പ്രഖ്യാപനം വന്നപ്പോള്‍ താന്‍ പോലും പ്രതീക്ഷിച്ചതല്ല ആ പട്ടികയില്‍ തന്റെ പേരെന്ന് പറഞ്ഞ് തമിഴ്നാട് താരവും കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന്റെ പ്രധാന സ്പിന്നറുമായ വരുണ്‍ ചക്രവര്‍ത്തി. ഒരു ഫസ്റ്റ് ക്ലാസ് മത്സരം മാത്രം കളിച്ചിട്ടുള്ള താരത്തെ ഓസ്ട്രേലിയയ്ക്കിലേക്കുള്ള ഇന്ത്യയുടെ ടി20 ടീമിന്റെ ഭാഗമായാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്.

ഡല്‍ഹിയ്ക്കെതിരെയുള്ള അഞ്ച് വിക്കറ്റ് നേട്ടത്തിന്റെ ബലത്തിലാണ് താരത്തിനെ ഓസ്ട്രേലിയന്‍ പര്യടനത്തിനായി ഉള്‍പ്പെടുത്തിയിട്ടുള്ളതെന്ന് വേണം മനസ്സിലാക്കുവാന്‍. തമിഴ്നാട് പ്രീമിയര്‍ ലീഗിലെ പ്രകടനമാണ് താരത്തിന് ഐപിഎലിലേക്ക് ഇടം നേടിക്കൊടുത്തത്.

2019 ഐപിഎല്‍ ലേലത്തില്‍ 8.4 കോടി രൂപയ്ക്ക് കിംഗ്സ് ഇലവന്‍ പഞ്ചാബ് ആണ് താരത്തെ സ്വന്തമാക്കിയത്. എന്നാല്‍ സുനില്‍ നരൈനെതിരെ എറിഞ്ഞ ആദ്യ ഓവറില്‍ തന്നെ 25 റണ്‍സ് വഴങ്ങിയ താരത്തിന് പിന്നീട് അവസരം ഒന്നും ലഭിച്ചിരുന്നില്ല. താരത്തിന് പരിക്കേറ്റതും ആ വര്‍ഷം വരുണിന് തിരിച്ചടിയായി.

തന്നില്‍ വിശ്വാസം അര്‍പ്പിച്ച സെലക്ടര്‍മാര്‍ക്ക് നന്ദി പറഞ്ഞ താരം താന്‍ സത്യസന്ധമായി ഇന്ത്യന്‍ ടീമില്‍ ഇടം ലഭിയ്ക്കുമെന്ന് കരുതിയിരുന്നില്ലെന്നും അഭിപ്രായപ്പെട്ടു. ടീമിലെ ഒട്ടനവധി താരങ്ങളുടെ പ്രോത്സാഹനമാണ് തന്റെ പ്രകടനങ്ങള്‍ക്ക് പിന്നിലെന്നും വരുണ്‍ വ്യക്തമാക്കി.

Advertisement