ലങ്കന്‍ താരത്തിനു ഒരു വര്‍ഷത്തെ സസ്പെന്‍ഷന്‍

- Advertisement -

ശ്രീലങ്കയുടെ സ്പിന്നര്‍ ജെഫ്രെ വാന്‍ഡെര്‍സേയ്ക്ക് ഒരു വര്‍ഷത്തെ സസ്പെന്‍ഷന്‍ നല്‍കി ശ്രീലങ്ക ക്രിക്കറ്റ്. വിന്‍ഡീസില്‍ അച്ചടക്കി നടപടിയാരോപിച്ച് താരത്തെ പര്യടനത്തിനിടയില്‍ നിന്ന് നാട്ടിലേക്ക് തിരിച്ചയയ്ച്ചിരുന്നു. വാര്‍ഷിക കരാ‍ര്‍ ഫീസിന്റെ 20 ശതമാനും പിഴയും ഒരു വര്‍ഷത്തെ സസ്പെന്‍ഷനുമാണ് താരത്തിനു ശിക്ഷയായി വിധിച്ചിട്ടുള്ളത്.

വിന്‍ഡീസ് പരമ്പരയിലെ മൂന്നാം ടെസ്റ്റിനു ഏതാനും മണിക്കൂറുകള്‍ മാത്രം ശേഷിക്കെ ലങ്കന്‍ സ്പിന്നര്‍ ജെഫ്രേ വാന്‍ഡര്‍സേയെ നാട്ടിലേക്ക് ശ്രീലങ്ക അയയ്ക്കുകയായിരുന്നു.  ജെഫ്രേ വാന്‍ഡര്‍സേയും മറ്റു മൂന്ന് താരങ്ങളും രണ്ടാം ടെസ്റ്റിന്റെ അവസാനത്തിനു ശേഷം നിശ ക്ലബ് സന്ദര്‍ശിക്കുകയും പിറ്റേ ദിവസം റൂമില്‍ താരത്തെ കാണാതിരുന്ന ടീം മാനേ്മെന്റ് പോലീസില്‍ പരാതിപ്പെടുന്ന സാഹചര്യവും ഉടലെടുത്തിരുന്നു.

തന്റൊപ്പം വന്ന മറ്റു താരങ്ങള്‍ തന്നെ കൂട്ടാതെ തിരികെ മടങ്ങിയെന്നാണ് താരം ഏറെ വൈകി തിരികെ ഹോട്ടലില്‍ എത്തിയപ്പോള്‍ ടീം അധികാരികളോട് അറിയിച്ചത്. വഴിയറിയാത്തതിനാലാണ് തനിക്ക് ഇത് സംഭവിച്ചതെന്നും താരം അറിയിച്ചു. മുമ്പും അച്ചടക്ക നടപടിയ്ക്ക് വിധേയനായ താരത്തെ മടക്കിയയ്ക്കുവാന്‍ ടീം പിന്നീട് തീരുമാനിക്കുകയായിരുന്നു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement