വൈഭവ് അൺസ്റ്റോപ്പബിൾ! 52 പന്തിൽ സെഞ്ച്വറിയുമായി സൂര്യവൻശി

Newsroom

Vaibhav

വൈഭവ് സൂര്യവംശിക്ക് അണ്ടർ 19 ഏകദിനത്തിലെ അതിവേഗ സെഞ്ച്വറി.
ഇംഗ്ലണ്ടിൽ നടക്കുന്ന അണ്ടർ 19 ഏകദിന പരമ്പരയിൽ മികച്ച ഫോം തുടർന്നുകൊണ്ട് വൈഭവ് സൂര്യവംശി വെറും 52 പന്തിൽ പുറത്താകാതെ സെഞ്ച്വറി നേടി. ഇന്ത്യൻ അണ്ടർ 19 തലത്തിൽ ഏകദിനത്തിലെ ഏറ്റവും വേഗതയേറിയ സെഞ്ച്വറിയാണിത്.

Picsart 25 07 05 16 51 38 709

7 സിക്സറുകളും 9 ഫോറുകളും ഉൾപ്പെട്ട അദ്ദേഹത്തിന്റെ വെടിക്കെട്ട് ബാറ്റിംഗ് ക്രിക്കറ്റ് ലോകത്ത് യുവതാരം തരംഗമായി മാറുന്നതിന്റെ സൂചനയാണ്. ഇന്ത്യൻ ക്രിക്കറ്റിലെ ഏറ്റവും മികച്ച യുവപ്രതിഭകളിൽ ഒരാളായി വൈഭവ് തന്റെ സ്ഥാനം ഉറപ്പിച്ചു കഴിഞ്ഞ.


നേരത്തെ 19 പന്തിൽ നിന്ന് 48 റൺസ്, 34 പന്തിൽ നിന്ന് 45 റൺസ്, 31 പന്തിൽ നിന്ന് 86 റൺസ് എന്നിങ്ങനെ മികച്ച പ്രകടനങ്ങൾ ഈ വലംകൈയ്യൻ ബാറ്റ്സ്മാൻ കാഴ്ചവെച്ചിരുന്നു. അവസാനം റിപ്പോർട്ട് കിട്ടുമ്പോൾ വൈഭവ് 60 പന്തിൽ 114 റൺസുമായി ക്രീസിൽ നിൽക്കുകയാണ്‌. ഇന്ത്യ 21 ഓവറിൽ 182/1 എന്ന നിലയിലാണ്. ഇനിയും 19 ഓവറുകൾ ബാക്കിയുണ്ട്.