സിംബാബ്‍വേ-പാക്കിസ്ഥാന്‍ രണ്ടാം ഏകദിന മത്സരത്തില്‍ ഇഴഞ്ഞ് നീങ്ങി സിംബാബ്‍വേ ഇന്നിംഗ്സ്. ഹാമിള്‍ട്ടണ്‍ മസകഡ്സയുടെ അര്‍ദ്ധ ശതക പ്രകടനവും പീറ്റര്‍ മൂറിന്റെ ബാറ്റിംഗും ഒഴിച്ച് നിര്‍ത്തിയാല്‍ സിംബാബ്‍വേ ഇന്നിംഗ്സ് തീര്‍ത്തും നിരാശാജനകമായിരുന്നു. പാക്കിസ്ഥാനു വേണ്ടി ഉസ്മാന്‍ ഖാന്‍ നാല് വിക്കറ്റുമായി ബൗളിംഗില്‍ മാസ്കമരിക പ്രകടനം പുറത്തെടുത്തു.
മസകഡ്സ 59 റണ്‍സ് നേടിയപ്പോള്‍ പീറ്റര്‍ 50 റണ്‍സ് നേടി പുറത്തായി. സിംബാബ്‍വേ 49.2 ഓവറില്‍ 194 റണ്‍സ് എടുത്തു ഓള്‍ ഔട്ട് ആവുകയായിരുന്നു.. ഹസന്‍ അലി മൂന്നും ഷൊയ്ബ് മാലിക് ഒരു വിക്കറ്റുമായി പാക്കിസ്ഥാനു വേണ്ടി വിക്കറ്റ് പട്ടികയില്‍ ഇടം പിടിച്ചു.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial
