ഉസൈന്‍ ബോള്‍ട്ട് ടി20 ലോകകപ്പ് അംബാസഡര്‍

Sports Correspondent

വെസ്റ്റിന്‍ഡീസിലും യുഎസ്എയിലുമായി ജൂൺ മാസം നടക്കാനിരിക്കുന്ന ടി20 ലോകകപ്പിന്റെ ബ്രാന്‍ഡ് അംബാസഡര്‍ ആയി ഉസൈന്‍ ബോള്‍ട്ടിനെ പ്രഖ്യാപിച്ചു. ജൂൺ 1 മുതൽ 29 വരെയാണ് ലോകകപ്പ് നടക്കുന്നത്. തന്റെ ജീവിതം മുഴുവന്‍ ക്രിക്കറ്റ് കണ്ടിട്ടുള്ള വ്യക്തിയാണ് താന്‍ എന്നും തന്നെ ഇതിനായി തിരഞ്ഞെടുത്തതിൽ വലിയ ത്രില്ലിലാണെന്നും ഉസൈന്‍ ബോള്‍ട്ട് വ്യക്തമാക്കി.

2028 ഒളിമ്പിക്സിൽ ക്രിക്കറ്റിന് ഇടം നേടിക്കൊടുക്കുവാനുള്ള നീക്കത്തിന്റെ ഭാഗമായാണ് എട്ട് വട്ടം ഒളിമ്പിക്സ് സ്വര്‍ണ്ണ മെഡൽ ജേതാവായ ഉസൈന്‍ ബോള്‍ട്ടിനെ ടി20 ലോകകപ്പിന്റെ ബ്രാന്‍ഡ് അംബാസിഡര്‍ ആക്കിയതെന്നാണ് കരുതുന്നത്. അമേരിക്കയിൽ ക്രിക്കറ്റിന് വലിയ വേരോട്ടം ഉണ്ടാക്കാനാകുമെന്നും അത് വഴി 2028 ഒളിമ്പിക്സിൽ ക്രിക്കറ്റിന് ഇടം ലഭിയ്ക്കുമെന്നുമാണ് കരുതുന്നതെന്ന് ബോള്‍ട്ട് വ്യക്തമാക്കി.