ഏകദിന ചരിത്രത്തിലെ ഏറ്റവും ചെറിയ സ്കോറിൽ അമേരിക്ക പുറത്ത്

Newsroom

ഏകദിന ചരിത്രത്തിലെ ഏറ്റവും ചെറിയ സ്കോറിൽ അമേരിക്ക പുറത്ത്. ഐ സി സി ലോകകപ്പ് ലീഗിൽ നേപ്പാളിനെതിരെ ഇറങ്ങിയ അമേരിക്ക് ഇന്ന് വെറും 35 റൺസിന് ആണ് ഓളൗട്ട് ആയത്. ഏകദിനത്തിലെ ഏറ്റവും ചെറിയ ടീം സ്കോറാണിത്. മുമ്പ് സിംബാവെയും 35 റൺസിന് പുറത്തായിരുന്നു. 2004ൽ ശ്രീലങ്കയ്ക്ക് എതിരെ ആയിരുന്നു സിംബാബ്‌വേ 35 റൺസിന് പുറത്തായത്‌. വെറും 12 ഓവർ മാത്രമെ ഇന്ന് അമേരിക്കയ്ക്ക് പിടിച്ചു നിൽക്കാൻ ആയുള്ളൂ.

അമേരിക്ക് ഇന്നിങ്സിൽ ആകെ ഒരു താരത്തിന് മാത്രമെ രണ്ടക്കം കാണാൻ ആയുള്ളൂ. നേപ്പാളിനു വേണ്ടി ലമിചാനെ 16 റൺസ് വഴങ്ങി ആറു വിക്കറ്റും എസ് ബാരി 5 റൺസ് വിട്ട് നൽകി നാലു വിക്കറ്റും വീഴ്ത്തി.