യുഎസ് ക്രിക്കറ്റ് താരങ്ങളുടെ വേതനവും വെട്ടിച്ചുരുക്കും

- Advertisement -

കൊറോണ വ്യാപനത്തിനെത്തുടര്‍ന്ന് ലോകം സാമ്പത്തിക മാന്ദ്യത്തിലേക്ക് വീഴുന്ന ഘട്ടത്തില്‍ കായിക രംഗത്തും വേതനം നല്‍കുക പ്രയാസകരമായി ഉയരുന്ന സ്ഥിതിയില്‍ യുഎസ് ക്രിക്കറ്റും തങ്ങളുടെ താരങ്ങളുടെ വേതനം കുറയ്ക്കുവാന്‍ ഒരുങ്ങുന്നു. ഏകദേശം 50 ശതമാനം വരെയാണ് വെട്ടിച്ചുരുക്കുവാന്‍ ബോര്‍ഡ് ഉദ്ദേശിക്കുന്നത്. ജൂലൈയില്‍ അവസാനിക്കുന്ന താരങ്ങളുടെ കരാര്‍ കാലാവധി വരെയാണ് ഇപ്പോളത്തെ ഈ തീരുമാനം.

കഴിഞ്ഞ വര്‍ഷമാണ് ആദ്യമായി യുഎസ് തങ്ങളുടെ ക്രിക്കറ്റ് താരങ്ങള്‍ക്ക് കരാര്‍ നല്‍കി തുടങ്ങിയത്. നിലവിലെ തൊഴിലുകളില്‍ നിന്ന് താരങ്ങള്‍ രാജി വെച്ച് മുഴുവന്‍ സമയ ക്രിക്കറ്റിലേക്ക് വരുകയാണെന്ന വ്യവസ്ഥയിലാണ് എഴുപതിനായിരം ഡോളര്‍ മുതല്‍ 90000 ഡോളര്‍ വരെ കരാര്‍ വ്യവസ്ഥയില്‍ താരങ്ങള്‍ക്ക് കരാര്‍ നല്‍കിയത്. ഇത് അസോസ്സിയേറ്റ് രാജ്യങ്ങളുടെ വേതനത്തെ അപേക്ഷിച്ച് ഉയര്‍ന്ന വേതനമായിരുന്നു.

എന്നാല്‍ ഇപ്പോള്‍ കോവിഡ്-19 വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ പരമ്പരകളും ക്രിക്കറ്റുമെല്ലാം താല്‍ക്കാലികമായി മാറ്റിവെച്ച അവസരത്തില്‍ താരങ്ങള്‍ക്ക് ഇത്തരത്തിലുള്ള വേതനം നല്‍കുവാനുള്ള സ്ഥിതിയിലല്ല യുഎസ് ക്രിക്കറ്റ് ബോര്‍ഡ്.

Advertisement