“കോഹ്ലിയെ സ്ലെഡ്ജ് ചെയ്യാൻ ഓസ്ട്രേലിയൻ താരങ്ങൾക്ക് പേടിയാണ്”

- Advertisement -

ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലിയെ സ്ലെഡ്ജ് ചെയ്യാൻ ഓസ്ട്രേലിയൻ താരങ്ങൾ ഭയക്കുന്നത് എന്തു കൊണ്ടാണ് എന്ന് വ്യക്തമാക്കി മുൻ ഓസ്ട്രേലിയൻ ക്യാപ്റ്റൻ ക്ലാർക്ക് രംഗത്ത്. ഐ പി എല്ലിലെ കോടികളുടെ കരാർ നഷ്ടമാകുമെന്ന പേടിയാണ് ഓസ്ട്രേലിയൻ താരങ്ങളെ പിറകോട്ട് അടിക്കുന്നത് എന്ന് ക്ലാർക്ക് പറഞ്ഞു.

കോഹ്ലിയെ എന്നല്ല ഇന്ത്യൻ താരങ്ങൾ ആരെയും ഓസ്ട്രേലിയൻ താരങ്ങൾ ഇപ്പോൾ ഈ ഭയം കൊണ്ട് പ്രകോപിപ്പിക്കാൻ നിൽക്കുന്നില്ല എന്നും ക്ലാർക്ക് പറയുന്നു. ഇന്ത്യ ക്രിക്കറ്റിൽ വൻ സാമ്പത്തിക ശക്തിയാണെന്നും അതുകൊണ്ട് തന്നെ ബാക്കി ഉള്ള രാജ്യങ്ങൾക്ക് ഒകെ ഇന്ത്യയെ ഭയമാണെന്നും ക്ലാർക്ക് പറയുന്നു.

Advertisement