ലിവർപൂൾ ഇതിഹാസമായി കരിയർ അവസാനിപ്പിക്കണം എന്ന് വാൻ ഡൈക്

തന്റെ കരിയർ അവസാനിക്കുമ്പോൾ താൻ ഒരു ലിവർപൂൾ ഇതിഹാസമായി മാറിയിട്ടുണ്ടാകണം എന്നാണ് തന്റെ ആഗ്രഹം എന്ന് ലിവർപൂളിന്റെ സെന്റർ ബാക്കായ വാൻ ഡൈക്. ഈ ക്ലബിനൊപ്പം കുറേ കിരീടങ്ങൾ നേടുകയാണ് ലക്ഷ്യം. വിരമിച്ച ശേഷം വീണ്ടും ഈ ക്ലബിലേക്ക് വരാൻ കഴിയുന്ന താരങ്ങളെ പോലെ ആകണം തനിക്കും. വാൻ ഡൈക് പറഞ്ഞു.

ക്ലബിലെ ഇതിഹാസങ്ങളുടെ മത്സരങ്ങൾ കാണുമ്പോൾ താൻ ഒരു വലിയ കുടുംബത്തിന്റെ ഭാഗമാണെന്ന് തോന്നാറുണ്ട് എന്നും വാൻ ഡൈക് പറഞ്ഞു. ലിവർപൂൾ ടീമിന് വിജയിക്കാൻ വേണ്ട എല്ലാ ഗുണങ്ങളും ഉണ്ട് എന്നും അദ്ദേഹം പറഞ്ഞു. മികച്ച സ്ക്വാഡ്, മികച്ച പരിശീലകൻ ഒപ്പം മികച്ച സ്റ്റേഡിയവും അതിനേക്കാൾ മികച്ച ആരാധകരും. ഈ ടീമിന് വിജയിക്കാൻ മാത്രമെ അറിയാവു. വാൻ ഡൈക് പറഞ്ഞു.