ഡിക്ക്വെല്ലയ്ക്ക് ശതകം നഷ്ടം, 476 റണ്‍സിന് ഓള്‍ഔട്ട് ആയി ശ്രീലങ്ക

Sports Correspondent

ആന്റിഗ്വ ടെസ്റ്റ് അവസാനം ദിവസം ബാക്കി നില്‍ക്കെ വിജയം നേടുവാന്‍ 9 വിക്കറ്റ് കൈവശമുള്ളപ്പോള്‍ വിന്‍ഡീസ് നേടേണ്ടത് 341 റണ്‍സ്. ജോണ്‍ കാംപെല്ലിന്റെ വിക്കറ്റ് നഷ്ടമായ ആതിഥേയര്‍ നാലാം ദിവസം അവസാനിക്കുമ്പോള്‍ 34/1 എന്ന നിലയില്‍ ആണ്. 8 റണ്‍സുമായി ക്രെയിഗ് ബ്രാത്‍വൈറ്റും 15 റണ്‍സ് നേടി ക്രുമാ ബോണ്ണറുമാണ് ക്രീസിലുള്ളത്.

പതും നിസ്സങ്കയും നിരോഷന്‍ ഡിക്ക്വെല്ലയും നടത്തിയ പോരാട്ട വീര്യത്തിന്റെ ബലത്തില്‍ ശ്രീലങ്ക രണ്ടാം ഇന്നിംഗ്സില്‍ 376 റണ്‍സിന് ഓള്‍ഔട്ട് ആകുകയായിരുന്നു.

മത്സരത്തില്‍ 374 റണ്‍സ് ലീഡാണ് ശ്രീലങ്ക നേടിയത്. നിസ്സങ്ക 103 റണ്‍സ് നേടിയപ്പോള്‍ ഡിക്ക്വെല്ലയ്ക്ക് ശതകം നാല് റണ്‍സ് അകലെ നഷ്ടമായി. ആതിഥേയര്‍ക്കായി കെമര്‍ റോച്ചും റഖീം കോണ്‍വാലും മൂന്ന് വീതം വിക്കറ്റ് നേടി.

കൈല്‍ മയേഴ്സ് 2 വിക്കറ്റും നേടി.