നിലവിൽ കൊറോണ വൈറസ് പടരുന്ന സാഹചര്യത്തിൽ ഒക്ടോബർ വരെ ക്രിക്കറ്റ് മത്സരങ്ങൾ നടത്തുന്നത് സുരക്ഷിതമല്ലെന്ന് മുൻ ഇന്ത്യൻ താരം സുനിൽ ഗാവസ്‌കർ. ചുരുങ്ങിയത് ഒക്ടോബർ വരെയെങ്കിലും ക്രിക്കറ്റ് മത്സരങ്ങൾ സാധാരണ പോലെ നടത്താൻ കഴിയില്ലെന്നാണ് തന്റെ വിശ്വാസമെന്നും ഗാവസ്‌കർ പറഞ്ഞു.
ആരോഗ്യ പ്രവർത്തകരുടെ നിർദേശം പരിഗണിച്ച് എല്ലാവരും സാമൂഹിക അകലം പാലിക്കുന്നുണ്ടെന്നും എന്നിട്ടും വൈറസ് പടരുന്നത് കുറയുന്നതിന്റെ ലക്ഷണങ്ങൾ ഒന്നും കാണാൻ ഇല്ലെന്നും ഗാവസ്‌കർ പറഞ്ഞു. ഇത്തരത്തിൽ വൈറസ് ബാധ പടരുന്നത് തുടരുകയാണെങ്കിൽ അടുത്ത ഒക്ടോബർ വരെയെങ്കിലും ക്രിക്കറ്റ് മത്സരങ്ങൾ നടത്തുന്നത് സുരക്ഷിതമല്ലെന്നും ഗാവസ്‌കർ പറഞ്ഞു.
അതെ സമയം അടുത്ത മാസം നടക്കാൻ പോവുന്ന ഇംഗ്ലണ്ട് – വെസ്റ്റിൻഡീസ് പരമ്പര ബയോ സുരക്ഷായുള്ള സ്റ്റേഡിയങ്ങളിൽ മത്സരം നടത്താനാവുമോ എന്നതിനുള്ള ഒരു പരീക്ഷണം കൂടിയാവുമെന്നും ഗാവസ്‌കർ പറഞ്ഞു. കൊറോണ വൈറസ് ബാധ മൂല നിർത്തിവെച്ച ക്രിക്കറ്റ് മത്സരങ്ങൾ അടുത്ത ജൂലൈ 8ന് നടക്കുന്ന ഇംഗ്ലണ്ട് – വെസ്റ്റിൻഡീസ് ടെസ്റ്റ് പരമ്പരയോട് കൂടി പുനരാരംഭിക്കുമെന്നാണ് കരുതപ്പെടുന്നത്.