റിലഗേഷനിൽ നിന്ന് രക്ഷപ്പെടാമെന്ന് പ്രതീക്ഷ നൽകി ഒരു എസ്പാൻയോൾ ജയം

- Advertisement -

ലാലിഗയിൽ ഇന്ന് നടന്ന മത്സരത്തിൽ അവസാന സ്ഥാനക്കാരായ എസ്പാന്യോളിന് വിജയം. അലാവസിനെ നേരിട്ട എസ്പാൻയോൾ എതിരില്ലാത്ത രണ്ടു ഗോളുകളുടെ വിജയമാണിന്ന് സ്വന്തമാക്കിയത്. തുടക്കത്തിൽ തന്നെ ലഭിച്ച ചുവപ്പ് കാർഡാണ് അലാവസിന് വിനയായത്. മത്സരം 0-0 എന്ന നിലയിൽ ആയിരിക്കെ 19ആം മിനുട്ടിൽ പചേകോ ചുവപ്പ് കാർഡ് വാങ്ങുക ആയിരുന്നു. അതിനു ശേഷം മത്സരത്തിന്റെ നിയന്ത്രണം എസ്പാൻയോൾ ഏറ്റെടുത്തു.

45ആം മിനുട്ടിൽ ബെർണാഡോ ആണ് എസ്പാൻയോളിന് ലീഡ് നേടിക്കൊടുത്തത്. രണ്ടാം പകുതിയുടെ തുടക്കത്തിൽ വി ലീ ലീഡ് ഇരട്ടിയാക്കുകയും ചെയ്തു. എമ്പർബ ആയിരുന്നു രണ്ട് ഗോളവസരവും സൃഷ്ടിച്ചത്. ഈ വിജയത്തോടെ ഇരുപതാം സ്ഥാനത്തുള്ള എസ്പാൻയോളിന് 23 പോയന്റായി. ഈ വിജയം എസ്പാൻയോളിന് റിലഗേഷൻ സോണിൽ നിന്ന് പുറത്തു കടക്കാം എന്ന വലിയ പ്രതീക്ഷ തന്നെ നൽകും.

Advertisement