12 വര്‍ഷത്തെ കാത്തിരിപ്പിന് ശേഷം ജയ്ദേവ് ഉനഡ്കടിന് ഒരു ടെസ്റ്റ് വിക്കറ്റ്

Sports Correspondent

12 വര്‍ഷത്തിന് ശേഷം ഇന്ത്യന്‍ ടെസ്റ്റ് ടീമില്‍ ഇടം പിടിച്ച ജയ്ദേവ് ഉനഡ്കട് തന്റെ തിരിച്ചുവരവിൽ വിക്കറ്റ് നേട്ടവും സ്വന്തമാക്കി. താരം ബംഗ്ലാദേശ് ഓപ്പണര്‍ സാക്കര്‍ ഹസനെ പുറത്താക്കി ഇന്ത്യയുടെ ആദ്യ ബ്രേക്ക് ത്രൂ നൽകിയപ്പോള്‍ നീണ്ട കാത്തിരിപ്പിന് ശേഷമുള്ള ഒരു ടെസ്റ്റ് വിക്കറ്റ് നേടുവാന്‍ താരത്തിനായി.

തന്റെ രണ്ടാമത്തെ ടെസ്റ്റിൽ മാത്രമാണ് ജയ്ദേവ് കളിക്കുന്നത്. 2010ൽ അരങ്ങേറ്റം നടത്തിയ ശേഷം താരത്തിന് പിന്നീട് ഇന്ത്യയുടെ ടെസ്റ്റ് ടീമിൽ അവസരം ലഭിച്ചിരുന്നില്ല.

ജയ്‌ദേവ് ഉനദ്കട്ട്, Jaydev Unadkat

ഇന്ത്യയ്ക്കെതിരെ ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ബംഗ്ലാദേശ് ഒടുവിൽ റിപ്പോര്‍ട്ട് കിട്ടുമ്പോള്‍ 35 ഓവറിൽ 99/3 എന്ന നിലയിലാണ്. 29 റൺസുമായി മോമിനുള്‍ ഹക്കും 7 റൺസ് നേടി മുഷ്ഫിക്കുര്‍ റഹിമുമാണ് ആതിഥേയര്‍ക്കായി ക്രീസിലുള്ളത്.

സാക്കിര്‍ ഹസന്‍(15), നജ്മുള്‍ ഹൊസൈന്‍ ഷാന്റോ(24), ഷാക്കിബ് അൽ ഹസന്‍(7) എന്നിവരുടെ വിക്കറ്റുകളാണ് ബംഗ്ലാദേശിന് നഷ്ടമായത്. ഉനഡ്കട്, അശ്വിന്‍, ഉമേഷ് യാദവ് എന്നിവര്‍ക്കാണ് വിക്കറ്റ്.