ക്രിക്കറ്റ് നിയമങ്ങളിൽ നിന്ന് അമ്പയേഴ്സ് കാൾ ഒഴിവാക്കപ്പെട്ടേക്കും. പല തീരുമാനങ്ങളും വിവാദമാകുന്ന സാഹചര്യത്തിലാണ് അമ്പയേഴ്സ് കാൾ ഒഴിവാക്കുന്നതിനെ കുറിച്ച് ആലോചിക്കാം എം സി സി തീരുമാനിച്ചിരിക്കുന്നത്. ഇപ്പോൾ ഡി ആർ എസ് വഴി അമ്പയറുടെ തീരുമാനം തെറ്റാണ് എന്ന് തെളിഞ്ഞാലും അത് ഒരു വലിയ അബദ്ധമല്ല എങ്കിൽ അമ്പയറുടെ തീരുമാനത്തിന് വിടുകയാണ് ക്രിക്കറ്റിൽ നടക്കുന്നത്.
അടുത്തിടെ അത്തരം തീരുമാനങ്ങൾക്ക് എതിരെ ക്രിക്കറ്റ് ആരാധകരും ഇന്ത്യൻ ക്യാപ്റ്റൻ കോഹ്ലിയും ഒക്കെ വിമർശനങ്ങൾ ഉന്നയിച്ചിരുന്നു. 2016 മുതൽ അമ്പയേഴ്സ് കാൾ നിലവിൽ ഉണ്ട്. ക്രിക്കറ്റ് നിയമങ്ങൾ ഉണ്ടാക്കുന്ന എം സി സി അംഗങ്ങൾ അമ്പയേഴ്സ് കാൾ ഒഴിവാക്കുന്നത് സംബന്ധിച്ച് ചർച്ചകൾ നടത്തും. എൽ വി ഡബ്യു തീരുമാനങ്ങളിൽ റിവ്യു ഉണ്ടായാൽ ഡി ആർ എസ് തന്നെ തീരുമാനങ്ങൾ എടുക്കട്ടെ എന്നാകും പുതിയ നിയമം.