ഇനിയൊരിക്കലും ഉമര്‍ അക്മലിനെ പാക്കിസ്ഥാന്‍ ടീമിലേക്ക് തിരികെ വരുവാന്‍ അനുവദിച്ച് കൂടായെന്ന് വ്യക്തമാക്കി മുന്‍ താരം തന്‍വീര്‍ അഹമ്മദ്. രണ്ട് വട്ടം പാക്കിസ്ഥാന്‍ ബോര്‍ഡിന്റെ ആന്റി കറപ്ഷന്‍ കോഡ് ലംഘിച്ച ഉമര്‍ അക്മല്‍ ഇപ്പോള്‍ സസ്പെന്‍ഷനിലാണ്. മുന്‍ പാക് പേസര്‍ ആയ തന്‍വീര്‍ അഹമ്മദ് ഇനി ഒരു അവസരം ഉമര്‍ അക്മലിന് ബോര്‍ഡ് നല്‍കേണ്ടതില്ലെ്നന് പറയുകയായിരുന്നു.
നിരവധി അവസരം ലഭിച്ചിട്ടും തന്റെ സ്ഥാനം ഉറപ്പിക്കുവാനാകുന്ന പ്രകടനം പുറത്തെടുക്കുവാന്‍ സാധിക്കാത്ത ഉമര്‍ എന്നും വിവാദങ്ങളുടെ തോഴനായിരുന്നു. പിസിബി താരത്തിന് വളരെ അധികം അവസരം നല്‍കിയെന്നാണ് തന്‍വീറിന്റെ വാദം. പ്രകടനങ്ങളുടെ ബലത്തിലല്ല താരം തിരികെ ടീമിലെത്തിയിട്ടുള്ളതെന്നും തന്റെ ബന്ധങ്ങളാണ് താരം അതിനായി ഉപയോഗിച്ചിട്ടുള്ളതെന്നും തന്‍വീര്‍ വ്യക്തമാക്കി.
ഇനി യാതൊരു കാരണവശാലും ഈ സാഹചര്യം ഉണ്ടാകരുതെന്നെ തന്‍വീര്‍ പറഞ്ഞു. പിസിബി ചെയര്‍മാന്മാര്‍ മാറിയാലും ഉമര്‍ അക്മല്‍ തിരികെ ടീമിലെത്തും. എന്ത് കൊണ്ടാണ് ഇതെന്ന് ആരും ചിന്തിക്കുന്നില്ലെന്ന് തന്‍വീര്‍ വ്യക്തമാക്കി.