ട്രെയിനർക്ക് മുൻപിൽ തുണിയുരിഞ്ഞു, ഉമർ അക്മലിനെതിരെ നടപടിക്ക് സാധ്യത

Staff Reporter

ഫിറ്റ്നസ് ട്രെയിനർക്ക് മുൻപിൽ തുണിയുരിഞ്ഞ പാകിസ്ഥാൻ താരം ഉമർ അക്മലിനെതിരെ നടപടിക്ക് സാധ്യത. ലാഹോറിലെ നാഷണൽ ക്രിക്കറ്റ് അക്കാദമിയിൽ ഫിറ്റ്നസ് ടെസ്റ്റിനിടെ വിദേശ ട്രയിനറുടെ മുൻപിലാണ് ഉമർ അക്മൽ തുണിയുരിഞ്ഞത്. ഫിറ്റ്നസ്സ് ട്രെയിനർ താരത്തിന്റെ ബോഡി ഫാറ്റ് പരിശോധിക്കുന്നതിനിടെയാണ് സംഭവം.

ഫിറ്റ്നസ് ടെസ്റ്റിൽ പരാജയപ്പെട്ടതോടെയാണ് താരം ഇത്തരമൊരു നടപടിക്ക് മുതിർന്നത്. ബോഡി ഫാറ്റ് പരിശോധിക്കുന്നതിനിടെ തന്റെ ശരീരത്തിൽ എവിടെയാണ് ഫാറ്റ് ഉള്ളതെന്ന് പറഞ്ഞ് ഉമർ അക്മൽ തുണിയുരിയുകയായിരുന്നു. ഉമർ അക്മലിനെതിരെ പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് നടപടി എടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. അടുത്ത ആഭ്യന്തര ക്രിക്കറ്റിൽ നിന്ന് പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് താരത്തിന് വിലക്ക് ഏർപെടുത്തിയേക്കും എന്നാണ് റിപ്പോർട്ടുകൾ.