ഫിറ്റ്നസ് ട്രെയിനറോട് മോശം പെരുമാറ്റം; വിലക്കിൽ നിന്ന് രക്ഷപെട്ട് ഉമർ അക്മൽ

കഴിഞ്ഞ മാസം ഫിറ്റ്നസ് ടെസ്റ്റിനിടെ ഫിറ്റ്നസ് ട്രെയിനറോട് മോശമായി പെരുമാറിയ ഉമർ അക്മലിന് വിലക്കില്ല. നാഷണൽ ക്രിക്കറ്റ് അക്കാദമിയിൽ കഴിഞ്ഞ മാസം ഫിറ്റ്നസ് ടെസ്റ്റ് നടക്കുന്നതിനിടെ ഫിറ്റ്നസ് ട്രെയിനർക്ക് മുൻപിൽ ഉമർ അക്മർ തുണിയുരിഞ്ഞത് വിവാദമായിരുന്നു. തുടർന്ന് ഉമർ അക്മൽ സംഭവത്തിൽ ഖേദം പ്രകടിപ്പിച്ച് രംഗത്തെത്തിയിരുന്നു.

പാകിസ്ഥാന്റെ ബംഗ്ലാദേശ് പരമ്പരക്കും പാകിസ്ഥാൻ സൂപ്പർ ലീഗിനും മുന്നോടിയായിട്ടാണ് പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് താരങ്ങൾക്ക് ഫിറ്റ്നസ് ടെസ്റ്റ് നടത്തിയത്. സംഭവത്തെ തുടർന്ന് മുൻ പാകിസ്ഥാൻ താരം ഹാറൂൺ റഷീദിന്റെ നേതൃത്വത്തിൽ ഇതിനെ കുറിച്ച് പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് അന്വേഷണം നടത്തിയിരുന്നു. തുടർന്ന് താരത്തിന് പാകിസ്ഥാൻ ആഭ്യന്തര ക്രിക്കറ്റിൽ നിന്ന് വിലക്കേർപ്പെടുത്തുമെന്ന് വാർത്തകൾ ഉണ്ടായിരുന്നെകിലും വിലക്കില്ലാതെ താരം രക്ഷപെടുകയായിരുന്നു.